വെസ്റ്റിൻഡീസ് ഏകദിന, ട്വന്റി 20 പരിശീലകനായി മുൻ ക്യാപ്റ്റൻ

വെസ്റ്റിൻഡീസ് ഏകദിന, ട്വന്റി 20 ക്രിക്കറ്റ് ടീമുകളുടെ പരിശീലകനായി മുൻ ക്യാപ്റ്റൻ ഡാരൻ സമ്മിയെ നിയമിച്ചു. ട്വന്റി 20 ലോകകപ്പിൽ നേരത്തെ പുറത്തായതിന് പുറമെ രാജിവെച്ച ഫിൽ സിമ്മൻസിന് പകരക്കാരനായാണ് 39കാരൻ എത്തുന്നത്. ടെസ്റ്റ് പരിശീലകനായി ആ​​ന്ധ്രെ കോളിയെയും നിയമിച്ചിട്ടുണ്ട്. ഈ വർഷം സിംബാബ്​‍വെ, ദക്ഷിണാഫ്രിക്ക പര്യടനങ്ങളിൽ താൽക്കാലിക പരിശീലകനായിരുന്നു 48കാരനായ കോളി.

ആൾറൗണ്ടറായിരുന്ന ഡാരൻ സമ്മി 38 ടെസ്റ്റുകളിലും 126 ഏകദിനങ്ങളിലും 68 ട്വന്റി 20കളിലും വെസ്റ്റിൻഡീസിനായി ഇറങ്ങിയിട്ടുണ്ട്. 2021ൽ വിരമിച്ച അദ്ദേഹം കരീബിയൻ പ്രീമിയർ ലീഗിലും പാകിസ്താൻ സൂപർ ലീഗിലും പരിശീലകന്റെ വേഷമിട്ടിരുന്നു. 

Tags:    
News Summary - Former captain appointed as West Indies ODI and Twenty20 coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.