കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അശോക് ദിൻഡ ബി.ജെ.പിയിൽ ചേർന്നു. കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ, ബംഗാൾ ബി.ജെ.പി വൈസ് പ്രസിഡന്‍റ് അർജുൻ സിങ് എന്നിവരുടെ സാന്നിധ്യത്തിൽ ബുധനാഴ്ചയാണ് ദിൻഡ ബി.ജെ.പിയിൽ ചേർന്നത്. ബംഗാൾ ടീമിലെ സഹതാരവും മുൻ ഇന്ത്യൻ താരവുമായ മനോജ് തിവാരി തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് ദിൻഡയുടെ ബി.ജെ.പി പ്രവേശം.
ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചുവെന്ന്് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദിൻഡയുടെ ബി.ജെ.പിക്കായി കളത്തിലിറങ്ങുന്നത്. ഇന്ത്യക്കായി 13 ഏകദിനങ്ങളിലും ഒൻപത് ട്വന്‍റി 20 കളിലും കളിച്ചിട്ടുണ്ട്.
36 കാരനായ ദിൻഡ ഐ.പി.എൽ ടൂർണമെന്‍റുകളിലൂടെ പ്രശസ്തനാണ്. 78 ഐ.പി.എൽ മത്സരങ്ങളിൽ നിന്നും 69 വിക്കറ്റാണ് സമ്പാദ്യം. റൺസ് വഴങ്ങുന്നതിൽ ഒട്ടും പിശുക്കുകാണിക്കാത്തതിനാൽ താരം പലപ്പോഴും ക്രിക്കറ്റ് ആരാധകരുടെ പരിഹാസങ്ങൾക്ക് വിധേയനായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.