അഹ്മദാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പാർഥിവ് പേട്ടലിന്റെ പിതാവ് അജയ്ഭായ് ബിപിൻചന്ദ്ര പേട്ടൽ അന്തരിച്ചു. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പിതാവിന്‍റെ വിയോഗ വാർത്ത അറിയിച്ചത്.
ബ്രെയിൻ ഹെമറേജ് ബാധിച്ചതിനെ തുടർന്ന് അഹ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2019ൽ ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കുന്ന വേളയിൽ പിതാവിനായി പ്രാർഥിക്കാൻ പാർഥിവ് ആരാധകരോട് അഭ്യർഥിച്ചിരുന്നു. ആ സീസണിൽ ആർ.സി.ബിയുടെ മൂന്നാമത്തെ റൺവേട്ടക്കാരനായിരുന്നു പാർഥിവ്. ക്രിക്കറ്റ് താരങ്ങളായ പ്രഗ്യാൻ ഓജയും ആർ.പി. സിങ്ങും അനുശോചിച്ചു.
36കാരനായ താരം ചെന്നൈ സൂപ്പർകിങ്സ്, ഡെക്കാൻ ചർജേഴ്സ്, കൊച്ചി ടസ്കേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകെള ഐ.പി.എല്ലിൽ പ്രതിനിധീകരിച്ചിട്ടുണ്ട്.
ഇന്ത്യക്കായി 17ാം വയസിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പാർഥിവ് 2020ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. 2002ൽ ട്രെന്റ്ബ്രിജിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു അരങ്ങേറ്റം. 25 ടെസ്റ്റ്, 38 ഏകദിനം, രണ്ട് ട്വന്‍റി20 മത്സരങ്ങളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.