ഹൈദരാബാദ്: മുൻ കേരള രഞ്ജി ട്രോഫി ടീം ക്യാപ്റ്റനും കോച്ചുമായിരുന്ന എ. സത്യേന്ദ്രൻ അന്തരിച്ചു. ഹൈദരാബാദിലായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു.
കണ്ണൂരിൽ ജനിച്ചുവളർന്ന സത്യേന്ദ്രൻ 1970-71, 1980-81 സീസണുകളിലായിരുന്നു കേരളത്തിനായി കളിച്ചത്. ബാറ്റിങ്ങിലും മീഡിയം പേസ് ബൗളിങ്ങിലും മികവുകാട്ടി മികച്ച ഒാൾറൗണ്ടറായി പേരെടുത്ത സത്യ, കേരളത്തിനായി 32 ഫസ്റ്റ്ക്ലാസ് മത്സരങ്ങൾ കളിച്ചു. ഒരു സെഞ്ച്വറി ഉൾപ്പെടെ (128 നോട്ടൗട്ട്) 1291 റൺസെടുത്തു.
കളിക്കാരനും കോച്ചുമായും കേരളത്തിനൊപ്പം പ്രവർത്തിച്ചെങ്കിലും ഹൈദരാബാദായിരുന്നു തട്ടകം. സ്റ്റേറ്റ് ബാങ്കിലെ ജോലിയുമായി ഹൈദരാബാദിലെത്തിയ സത്യ അവിടെ സ്ഥിരതാമസമാക്കി.
മൻസൂർ അലിഖാൻ പട്ടൗഡി, അബ്ബാസ് അലി ബെയ്ഗ്, എം.എസ്. ജയ്സിംഹ, സയിദ് ആബിദ് അലി തുടങ്ങി ഇന്ത്യൻ ക്രിക്കറ്റിലെ പഴയകാല സൂപ്പർ താരങ്ങൾ വാണ ഹൈദരാബാദ് ലീഗിലും ഇടങ്കൈയൻ ബാറ്റ്സ്മാനായ കണ്ണൂരുകാരൻ സത്യേന്ദ്രൻ മികവുകാട്ടി.
വിരമിച്ചശേഷം, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷെൻറ ഭാരവാഹിയും, വെറ്ററൻ ക്രിക്കറ്റ് അസോസിയേഷൻ അംഗവുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.