2008 ഏപ്രിൽ 18ന് ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയം ചരിത്രത്തിലെ ആദ്യ ഐ.പി.എല്ലിന് സാക്ഷിയായപ്പോൾ ഉദ്ഘാടന വെടിക്കെട്ടിന് തിരികൊളുത്താനുള്ള ഊഴം ട്വൻറി20യിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായ ന്യൂസിലൻഡിെൻറ ബ്രണ്ടൻ മക്കല്ലത്തിനായിരുന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി 73 പന്തിൽ താരം പുറത്താവാതെ 158 റൺസടിച്ചുകൂട്ടിയപ്പോൾ അത് ഐ.പി.എൽ പൂരത്തിെൻറ തുടക്കത്തിനൊത്ത വെടിക്കെട്ടായി. 13 സിക്സും 10 ഫോറുമടക്കം 216.43 റൺസ് ശരാശരിയിലായിരുന്നു മക്കല്ലത്തിെൻറ ബാറ്റിങ് മേളം.
2013ൽ ക്രിസ് ഗെയ്ൽ (175) തകർക്കുന്നതുവരെ അതായിരുന്നു ഐ.പി.എല്ലിെൻറ റെക്കോഡ്. അഞ്ചു വർഷം കൊൽക്കത്തക്കും അതിനിടെ ഒരു സീസണിൽ കേരളത്തിെൻറ സ്വന്തം കൊച്ചി ടസ്കേഴ്സിനും പിന്നീട് ചെന്നൈ സൂപ്പർ കിങ്സിനും ഗുജറാത്ത് ലയൺസിനും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനുമൊക്കെ ബാറ്റേന്തിയിട്ടുള്ള മക്കല്ലം ഐ.പി.എൽ ആരാധകരുടെ നഷ്ടസ്വപ്നങ്ങളിൽ എന്നും മുൻപന്തിയിലായിരിക്കും.
അന്താരാഷ്ട്ര തലത്തിൽ ഏറെ നേട്ടങ്ങൾ അവകാശപ്പെടാനില്ലെങ്കിലും ഐ.പി.എല്ലിൽ സ്ഥിരതയാർന്ന പ്രകടനങ്ങൾകൊണ്ട് ശ്രദ്ധേയനായിരുന്നു ആസ്ട്രേലിയയുടെ ഷോൺ മാർഷ്. പത്തു വർഷം തുടർച്ചയായി കിങ്സ് ഇലവൻ പഞ്ചാബിനായി പാഡണിഞ്ഞ ചേട്ടൻ മാർഷ് അവരുടെ വിശ്വസ്ത താരമായിരുന്നു. ആദ്യ സീസണിൽ 616 റൺസുമായി ഐ.പി.എല്ലിലെ കന്നി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ഇടൈങ്കയൻ ബാറ്റ്സ്മാന് പിന്നീട് ആ നേട്ടം ആവർത്തിക്കാൻ കഴിഞ്ഞില്ല.
റിക്കി പോണ്ടിങ്, സനത് ജയസൂര്യ, ജാക് കാലിസ്, മഹേല ജയവർധനെ, കുമാർ സങ്കക്കാര, ഡാനിയേൽ വെട്ടോറി, കെവിൻ പീറ്റേഴ്സൺ തുടങ്ങിയ അതികായന്മാർക്കൊന്നും ഐ.പി.എൽ ഓർമിക്കത്തക്കതായിരുന്നില്ലെങ്കിൽ മൈക്കൽ ഹസി, മാത്യു ഹെയ്ഡൻ തുടങ്ങിയവർ നേട്ടങ്ങളുണ്ടാക്കി.
ഐ.പി.എല്ലിെൻറ നഷ്ടങ്ങളിലെ ഇന്ത്യൻ താരങ്ങളെ തിരയുേമ്പാൾ സചിൻ ടെണ്ടുൽക്കറുടെയും സൗരവ് ഗാംഗുലിയുടെയും പേരുകളാവും ആദ്യം ഓർമയിലേക്കോടിയെത്തുക. കരിയറിെൻറ അസ്തമയഘട്ടത്തിലെത്തിയ ഐ.പി.എല്ലിൽ സചിൻ ആറും ഗാംഗുലി അഞ്ചും വർഷങ്ങൾ മാത്രമാണ് കളിച്ചത്. മുംബൈ ഇന്ത്യൻസിനായി കളിച്ച സചിൻ 2010ൽ 618 റൺസുമായി ടോപ്സ്കോററായി. മറ്റു സീസണുകളിൽ കാര്യമായി തിളങ്ങിയില്ല.
എന്നാൽ, കൊൽക്കത്തക്കും പൂണെ വാരിയേഴ്സിനും ഇറങ്ങിയ ഗാംഗുലിക്ക് ശരാശരി പ്രകടനം മാത്രമാണ് പുറത്തെടുക്കാനായത്. മറ്റു പ്രമുഖതാരങ്ങളായ രാഹുൽ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മൺ, അനിൽ കുംബ്ലെ, വീരേന്ദർ സെവാഗ് തുടങ്ങിയവരുടെ പ്രകടനങ്ങളും അങ്ങനെ തന്നെ.
കുട്ടിക്രിക്കറ്റിന് അനുയോജ്യമായ കേളീശൈലിക്ക് ഉടമയായിട്ടും ഐ.പി.എല്ലിൽ കാര്യമായി തിളങ്ങാനാവാതിരുന്ന യുവരാജ് സിങ് പക്ഷേ, ആരാധകർക്ക് ഏറെ പ്രിയങ്കരനായിരുന്നു. ഏഴു ടീമുകൾക്ക് മാറിമാറി പാഡണിഞ്ഞ യുവരാജിന് ഫോം കണ്ടെത്താനാവാതിരുന്നതോടെ ഒടുവിൽ ഐ.പി.എൽ വിട്ടു. 11 വർഷത്തെ ഐ.പി.എൽ കരിയറിൽ സ്ഥിരതയാർന്ന പ്രകടനവും ഇടക്ക് ടീമിന് കിരീടം സമ്മാനിച്ചും ശ്രദ്ധേയനായ താരമാണ് ഗൗതം ഗംഭീർ. ആദ്യ മൂന്നു വർഷം ഡൽഹി ഡെയർ ഡെവിൾസിന് കളിച്ച താരം പിന്നീട് കൊൽക്കത്തക്ക് രണ്ടു കിരീടങ്ങൾ സമ്മാനിച്ച് ഒടുവിൽ ഡൽഹിയിൽ തിരിച്ചെത്തി കളി നിർത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.