അഹ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ നായകന്മാരായ സൗരവ് ഗാംഗുലിയും മുഹമ്മദ് അസ്ഹറുദ്ദീനും വീണ്ടും പാഡണിഞ്ഞ് ബാറ്റുമായി ക്രീസിലെത്തിയത് കാണാനായതിന്‍റെ ത്രില്ലിലായിരുന്നു ആരാധകർ. ബി.സി.സി.ഐ 89ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ചാണ് 12 ഓവർ സൗഹൃദ മത്സരം സംഘടിപ്പിച്ചത്. അഹ്മദാബാദിലെ മൊേട്ടറ സ്റ്റേഡിയത്തിലായിരുന്നു ബോർഡ് മെമ്പർമാർ തമ്മിലുള്ള മത്സരം.
ജയ് ഷായുടെ നേതൃത്വത്തിലുള്ള സെക്രട്ടറി ഇലവനും സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള പ്രസിഡന്‍റ് ഇലവനുമായിരുന്നു നേർക്കുനേർ ഏറ്റുമുട്ടിയത്. അർധസെഞ്ചറിയുമായി ഗാംഗുലി തിളങ്ങിയെങ്കിലും ടീം തോറ്റു.
ആദ്യം ബാറ്റു ചെയ്ത സെക്രട്ടറി ഇലവൻ മുൻ സൂപ്പർ താരം മുഹമ്മദ് അസ്ഹറുദ്ദീന്റെയും( 22 പന്തിൽ 37), ജയദേവ് ഷായുടെയും(38) മികവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തു. മറുപടി ബാറ്റിനിറങ്ങിയ പ്രസിഡന്‍സ് ഇലവനെ ക്യാപ്റ്റർ സൗരവ് ഗാംഗുലി തന്നെ 53 റൺസുമായി മുന്നിൽ നിന്ന് നയിച്ചെങ്കിലും 28 റൺസിന് ടീം തോൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.