'കോഹ്​ലിയെ ഇതിഹാസമായി കാണാൻ കഴിയില്ല'; 2012-ലേത് ഇപ്പോഴുള്ളതിനേക്കാൾ​ എത്രയോ മികച്ച ടീമെന്ന്​​ ഇംഗ്ലണ്ട്​ സ്​പിന്നർ

ഇന്നത്തെ ഇന്ത്യൻ ടെസ്റ്റ്​ ടീമിനേക്കാൾ എത്ര​യോ മികച്ചതാണ്​ ധോണിയുടെ കീഴിലുള്ള​ 2012ലെ ടീമെന്ന്​​ മുൻ ഇംഗ്ലണ്ട്​ സ്​പിന്നർ ഗ്രെയം സ്വാൻ. ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിയെ ഇതിഹാസ താരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ലെന്നും മഹേന്ദ്ര സിങ്​ ധോണിയാണ്​ കോഹ്​ലിയേക്കാൾ മികച്ച നായകനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

''2012ല്‍ ഇംഗ്ലണ്ടിനെ നേരിട്ട ഇന്ത്യന്‍ ടീമാണ് ഇപ്പോഴുള്ള ടീമിനേക്കാൾ ഏറ്റവും മികച്ചത്​. അന്ന് ഇംഗ്ലണ്ട് ഇന്ത്യയെ എങ്ങനെയാണ് തോല്‍പ്പിച്ചതെന്ന് എനിക്കറിയില്ല. മികച്ച ക്യാപ്​റ്റനും താരങ്ങളുമുള്ള ശക്തമായ ടീമായിരുന്നു അത്​. വിരാട് കോഹ്​ലിയെ സിവിക് ലോയ്ഡിന്‍റെയും സ്റ്റീവ് വോയുടെയും പട്ടികയില്‍ ഉള്‍പ്പെടുത്തൽ​ പ്രയാസമേറിയ കാര്യമാണ്​. കാരണം നായകന്‍റെ മികവ് വിലയിരുത്തുന്നത് ടീം എങ്ങനെയാണ്​ എന്ന് നോക്കിയാണ്''-സ്വാന്‍ വ്യക്​തമാക്കി.

വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇപ്പോഴുള്ള ടീം ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ അഭിപ്രായപ്പെട്ടതിന്​ പിന്നാലെയാണ്​ സ്വാൻ ഈ പരാമർശം നടത്തിയത്. 1986 ൽ ബെൻസൺ ആന്‍റ്​ ഹെഡ്ഗസ് വേൾഡ് സീരീസ് ക്രിക്കറ്റിൽ വിജയിച്ച ടീമിനെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു ഗവാസ്​കർ അഭിപ്രായം അറിയിച്ചത്​.

ഗ്രെയം സ്വാനും രാഹുൽ ദ്രാവിഡും

എന്നാൽ, സ്വാൻ ഗവാസ്‌കറുടെ അഭിപ്രായത്തോട്​ യോജിച്ചില്ല, പകരം 2012 ൽ ഇംഗ്ലണ്ട് 2-1 ന് തോൽപ്പിച്ച എം‌എസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമാണ്​ താൻ കണ്ടതിൽ ഏറ്റവും മികച്ചതെന്ന് അദ്ദേഹം പറഞ്ഞു. എക്കാല​േത്തയും മികച്ച ഇന്ത്യൻ ടീമായി മാറണമെങ്കിൽ കോഹ്​ലിക്കും സംഘത്തിനും ഇനിയും ഒരുപാട്​ സഞ്ചരിക്കേണ്ടതുണ്ടെന്നും​ സ്വാൻ കൂട്ടിച്ചേർത്തു.

ഇതിഹാസ ബാറ്റ്​സ്​മാൻമാരായ സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും വീരേന്ദര്‍ സെവാഗും വിവിഎസ് ലക്ഷ്മണും സൗരവ് ഗാംഗുലിയും അവർക്കൊപ്പം അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ് തുടങ്ങിയ ഇതിഹാസ സ്പിന്നര്‍മാരും കളിച്ചിരുന്ന ഇന്ത്യന്‍ ടീം തന്നെയാണ് ഇന്നത്തെ ടീമിനെക്കാളും ഗംഭീരമെന്ന്​ സ്വാൻ വിലയിരുത്തി.

Tags:    
News Summary - Graeme Swann reckons Kohli not in same league as Waugh and Lloyd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.