ഒന്നല്ല, മൂന്ന് ക്യാച്ചുകൾ കൈവിട്ട് ജയ്സ്വാൾ! രോഹിത് വമ്പൻ കലിപ്പിൽ-Video

ആവേശകരമായ നാലാം ടെസ്റ്റിൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ ആവേശപ്പോര്. നാലാം ദിനം കളി പുരോഗമിക്കുമ്പോൾ ഇരു വശങ്ങളിലേക്കും മത്സരം നീങ്ങാമെന്ന സാഹചര്യമാണ് നിലവിൽ. ആസ്ട്രേലിയക്ക് 260 റൺസിന് മുകളിൽ ലീഡുണ്ടെങ്കിലും നിലവിൽ ഒമ്പത് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ ഇന്ത്യ വിക്കറ്റ് വീഴ്ത്തിയെങ്കിലും മാർനസ് ലബുഷെയ്നയുടെ ചെറുത്ത് നിൽപ്പാണ് ആസ്ട്രേലിയയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 70 റൺസ് നേടി ലബുഷെയ്ൻ ഓസീസിന്‍റെ ടോപ് സ്കോററായി.

ലബുഷെയ്ൻ 46 റൺസിൽ നിൽക്കുമ്പോൾ യശ്വസ്വി ജയ്സ്വാൾ ക്യാച്ച് വിട്ടുകളഞ്ഞിരുന്നു. ആകാശ് ദീപിന്‍റെ പന്തിൽ എഡ്ജ് ചെയ്ത പന്ത് ഗള്ളിയിൽ നിൽക്കുന്ന ജയ്സ്വാളിന് നേരെ എത്തുകയായിരുന്നു. എന്നാൽ ജയ്സ്വാൾ ക്യാച്ച് അനായാസം വിട്ടുകളഞ്ഞു. ഇത് ക്യാപ്റ്റൻ രോഹിത്തിനനെ ചൊടിപ്പിച്ചു. സ്ലിപ്പിൽ നിൽക്കുന്ന അദ്ദേഹം വളരെ രോക്ഷാകുലനാകുന്നത് കാണാൻ സാധിക്കുന്നുണ്ടായിരുന്നു. ആസ്ട്രേലിയ 99ൽ ആറ് എന്ന നിലയിൽ വലയുന്ന സമയത്തായിരുന്നു ഈ ക്യാച്ച് ജയ്സ്വാൾ വിട്ടുകളഞ്ഞത്.



നേരത്തെ ആസ്ട്രേലിയൻ ഓപ്പണിങ് ബാറ്റർ ഉസ്മാൻ ഖ്വാജ രണ്ട് റൺസ് മാത്രം നേടി നിൽക്കുമ്പോഴും ജയ്സ്വാൾ ക്യാച്ച് ഊരിയിരുന്നു. കഠിനമായ ക്യാച്ചായിരുന്നു അത്. പിന്നീട് 19 റൺസ് കൂടി ചേർത്താണ് ഖ്വാജ മടങ്ങിയത്. ഒടുവിൽ മികച്ച കൂട്ടുകെട്ടുമായി നീങ്ങിയിരുന്ന ലബുഷെയ്ൻ പാറ്റ് കമ്മിൻസ് കൂട്ടുക്കെട്ടിനിടെ കമ്മിൻസിന്‍റെ ക്യാച്ചും ജയ്സ്വാളിന് കയ്യിലൊതുക്കാൻ സാധിച്ചില്ല. കമ്മിൻ 20 റൺസെടുത്ത് നിൽക്കുമ്പോഴായിരുന്നു സില്ലി പോയിന്‍റിൽ ജയ്സ്വാൾ ക്യാച്ച് ഊരുന്നത്. മികച്ച ഫീൽഡറായി കണക്കാക്കുന്ന ജയ്സ്വാൾ മൂന്ന് ക്യാച്ച് ഊരിയത് ആസ്ട്രേലിയക്ക് തുണയായി.

Tags:    
News Summary - Yashasvi Jaiswal drops 3 catches on Day 4, leaves Rohit Sharma furious

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.