റെഡ്ഡി ഈസ് റെഡി! സെഞ്ച്വറി തികച്ച് നിതീഷ് കുമാർ റെഡ്ഡി! കാണികളുടെ കൂട്ടത്തിൽ ആവേശവുമായി അച്ഛൻ; നാലാം ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ സെഞ്ച്വറി തികച്ച് നിതീഷ് കുമാർ റെഡ്ഡി. ടെസ്റ്റ് കരിയറിലെ താരത്തിന്‍റെ ആദ്യ സെഞ്ച്വറിയാണിത്. ടെസ്റ്റിലെ നാലാം മത്സരമാണ് നിതീഷ് കളിച്ചത്. 99 റൺസിൽ നിൽക്കെ സ്കോട്ട് ബോളണ്ടിനെ ബൗണ്ടറി കടത്തിയാണ് നിതീഷിനം ശതകം തികച്ചത്. 10 ഫോറും ഒരു സിക്സറുമടിച്ചാണ് താരത്തിന്‍റെ നേട്ടം.

മെൽബൺ കാണികളുടെ ഇടയിലുണ്ടായിരുന്ന താരത്തിന്‍റെ അച്ഛൻ സെഞ്ച്വറി നേട്ടം ആഘോഷിച്ചു. സെഞ്ച്വറിക്ക് ശേഷം ബാറ്റിൽ ഹെൽമെറ്റ് വെച്ച് നിലത്ത് കുത്തിയതിന് ശേഷം റെഡ്ഡി ദൈവത്തിന് നന്ദി പറഞ്ഞു. മികച്ച പിന്തുണ നൽകിയ വാഷിങ്ടൺ സുന്ദർ 50 റൺസ് നേടി മടങ്ങുമ്പോൾ റെഡ്ഡിക്ക് 97 റൺസുണ്ടായിരുന്നു. അദ്ദേഹം പോയതിന് ശേഷം രണ്ട് റൺസ് കൂടി റെഡ്ഡി ഓടിയെടുത്തു. എന്നാൽ അടുത്ത ഓവറിൽ ജസ്പ്രീത് ബുംറയെ പാറ്റ് കമ്മിൻസ് പുറത്താക്കിയതോടെ താരത്തിന്‍റെ ഇന്നിങ്സ് 99ൽ അവസാനിക്കുമെന്ന് കരുതി. എന്നാൽ മുഹമ്മദ് സിറാജ് മൂന്ന് പന്തുകൾ പ്രതിരോധിച്ചതോട് കൂടി നിതീഷ് അടുത്ത ഓവറിൽ ബൗണ്ടറിയടിക്കുകയായിരുന്നു.

അതേസമയം നാലാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 358/9 എന്ന നിലയിലാണ്. 105 റൺസുമായി റെഡ്ഡിയും രണ്ട് റൺസുമായി സിറാജുമാണ് ക്രീസിലുള്ളത്. ഇന്ത്യക്കായി യശ്വസ്വി ജയ്സ്വാൾ 82 റൺസ് നേടിയിരുന്നു. വാഷിങ്ടൺ സുന്ദർ (50), വിരാട് കോഹ്ലി (36), ഋഷഭ് പന്ത് (28) എന്നിവരാണ് മറ്റ് ടോപ് സ്കോറർമാർ. ആസ്ട്രേലിയക്കായി പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. നഥാൻ ലിയോൺ രണ്ട് വിക്കറ്റ് സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ 474 റൺസ് നേടിയ ആസ്ട്രേലിയക്ക് ഇപ്പോഴും 116 റൺസിന്‍റെ ലീഡുണ്ട്.

Tags:    
News Summary - Nitish Kumar reddy Scored his maiden Century

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.