കെ.കെ.ആറിനെ എറിഞ്ഞിട്ട് ഗുജറാത്ത്; എട്ട് റൺസിന്റെ മിന്നും ജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ എട്ട് റൺസിന്റെ മിന്നും ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ 157 റൺസിന് ഒതുക്കിയെങ്കിലും എതിരാളികളുടെ മികച്ച ബൗളിങ്ങിന് മുന്നിൽ ശ്രേയസ് അയ്യറിന്റെ പട മുട്ടുമടക്കുകയായിരുന്നു. ജയത്തോടെ ഗുജറാത്ത് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. സ്കോർ: ഗുജറാത്ത് - 156 (9 wkts, 20 Ov), കെ.കെ.ആർ - 148 (8 wkts, 20 Ov)

മികച്ച സ്കോറിലേക്ക് പോകുമെന്ന് തോന്നിച്ച ഇന്നിങ്സായിരുന്നു ഗുജറാത്തിന്റേത്. എന്നാൽ, 133 റൺസിലെത്തിനിൽക്കെ, തുടരെ വിക്കറ്റുകൾ കൊഴിയുകയായിരുന്നു. റസലിന്റെ ഒരോവറിലെ നാല് വിക്കറ്റ് പ്രകടനവും ടിം സൗത്തിയുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ഗുജറാത്തിനെ വലിയ സ്കോറിലേക്ക് പോകുന്നതിൽ നിന്നും തടുത്തത്. നായകൻ ഹർദിക് പാണ്ഡ്യയുടെ (67) ചെറുത്തുനിൽപ്പിലൂടെയാണ് ടീം ഭേദപ്പെട്ട സ്കോർ നേടിയത്. റസൽ അഞ്ച് റൺസ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റുകൾ വീഴ്ത്തിയത്. ടിം സൗത്തി 24 റൺസ് വഴങ്ങി.

മറുപടി ബാറ്റിങ്ങിൽ കെ.കെ.ആറിന്റെ തുടക്കവും പതർച്ചയോടെ ആയിരുന്നു. 16 റൺസ് എടുക്കുന്നതിനിടെ സാം ബില്ലിങ്സിനെയും സുനിൽ നരെയ്നെയും നിതീഷ് റാണയെയും അവർക്ക് നഷ്ടമായിരുന്നു. അവസാന ഓവറുകളിൽ റസലും (25 പന്തിൽ 48) ഉമേഷ് യാദവും (15) കൂറ്റനടികളിലൂടെ ടീമിന് വിജയം നൽകുമെന്ന് കരുതിയെങ്കിലും വിജയത്തിന് എട്ട് റൺസകലെ കെ.കെ.ആർ വീണു.

ഗുജറാത്തിന് വേണ്ടി റാഷിദ് ഖാൻ, മുഹമ്മദ് ഷമി, യഷ് ദയാൽ, എന്നിവർ രണ്ടീ വീതം വിക്കറ്റുകൾ വീഴ്ത്തി. ലോക്കി ​ഫെർഗൂസൻ ഒരു വിക്കറ്റും പിഴുതു. 

Tags:    
News Summary - Gujarat Titans Beats KKR by 8 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.