ടി-20 ലോകകപ്പ് വിജയത്തിനും സിംബാബ്വെ പര്യടനത്തിനും ശേഷം ഇന്ത്യൻ ടീം അടുത്ത പരമ്പരക്ക് ഇറങ്ങുകയാണ്. ശ്രിലങ്കക്കെതിരെ അവരുടെ നാട്ടിലെ വെച്ചാണ് മത്സരം നടക്കുക. ലോകകപ്പ് ടീമിലെ പ്രധാന താരങ്ങളെല്ലാം ഏകദിന, ടി-20 ടീമിലേക്കായി തിരിച്ചുവരവ് നടത്തും.
ഇന്നാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക. പല്ലേക്കെലെയാണ് മത്സരത്തിന് വേദിയൊരുക്കുന്നത്.
പരിശീലന സെഷനിൽ ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക്ക് പാണ്ഡ്യ അനിൽ കുംബ്ലെ സ്റ്റൈലിൽ ലെഗ് സ്പിൻ എറിയുന്നതാണ് ഇപ്പോൾ വൈറലാകുന്നത്. ആദ്യ ടി-20ക്ക് മുന്നോടിയായി നടന്ന പരിശീലനത്തിടയിലാണ് താരം ലെംഗ് സ്പിൻ എറിയുന്നത്. ഐ.പി.എൽ ടീമായ ലഖ്നൗ സൂപ്പർ ജയന്റ്സാണ് താരത്തിന്റെയം കുംബ്ലെയുടെയും ലെഗ് സ്പിൻ എറിയുന്ന ഫോട്ടോ ഷെയർ ചെയ്തത്.
ടി-20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം ഹർദിക്കിന്റെ ആദ്യ മത്സരമായിരിക്കും ലങ്കക്കെതിരെയുള്ളത്. എന്നാൽ ടീമിന്റെ വൈസ് ക്യാപ്റ്റൻസിയിൽ നിന്നും താരത്തിനെ മാറ്റിയിട്ടുണ്ട്. ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു അദ്ദേഹം. നിലവിൽ ശുഭ്മൻ ഗില്ലാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. സൂര്യകുമാർ യാദവാണ് ടീമിന്റെ നായകൻ.
Hey you fielding drill - How so fun 😄😎
— BCCI (@BCCI) July 26, 2024
Quite a vibe in the group in this fun session at Kandy 🤙#TeamIndia | #SLvIND pic.twitter.com/nIaBOnM8Wy
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.