ട്വന്‍റി-20 ലോകകപ്പിലെ മോശം പ്രകടനം; ഹർമൻപ്രീത് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും തെറിച്ചേക്കും

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻസിയിൽ നിന്നും ഹർമൻപ്രീത് കൗറിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.സി വനിതാ ട്വന്‍റി-20 ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്തായതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള നടപടി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒരുപാട് പ്രതീക്ഷകളുമായി ലോകകപ്പിന് എത്തിയ ഇന്ത്യൻ ടീമിന് പക്ഷെ നിരാശയായിരുന്നു ഫലം. ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ന്യൂസിലാൻഡനെതിരെയും ആസ്ട്രേലിയക്കെതിരെയും തോറ്റ ഇന്ത്യൻ പെൺപ്പട പാകിസ്താനെയും ശ്രീലങ്കയെയുമാണ് തോൽപിച്ചത്. നിർണായക മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യ തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ന്യൂസിലാൻഡും ആസ്ട്രേലിയയുമാണ് ഗ്രൂപ്പ് എയിൽ നിന്നും സെമി പ്രവേശനം നടത്തിയത്.

സെമി കാണാതെ ഇന്ത്യ പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ വനിതാ ടീമിനും ഹര്‍മന്‍പ്രീത് കൗറിനുമെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നിര്‍ണായക മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയാതെ പോയത് ഹര്‍മന്‍പ്രീതിന്റെ ക്യാപ്റ്റന്‍സിയും അപകടത്തിലാക്കി. ടീമിന്റെ ഹെഡ് കോച്ച് അമോല്‍ മുജുംദാറും ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റിയും ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻനെ മാറ്റണമെന്നും പുതിയ ക്യാപ്റ്റനെ കളിപ്പിക്കണമെന്നാണ് മുൻ ക്യാപ്റ്റൻ മിതാലി രാജിന്‍റെ അഭിപ്രായം.

Tags:    
News Summary - harmanpreet kaur might be get removed from captaincy after terrible t20 wc campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-16 01:05 GMT