ബ്രിസ്ബെയ്ൻ: 94 അടിച്ച് ഡേവിഡ് വാർണർ തുടക്കമിട്ടത് അപരാജിത സെഞ്ച്വറിയുമായി ട്രാവിസ് ഹെഡ് പൂർത്തിയാക്കിയപ്പോൾ ആഷസ് ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയക്ക് മികച്ച സ്കോർ. സ്റ്റംപെടുക്കുമ്പോൾ 196 റൺസ് ലീഡുമായി ആസ്ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തിൽ 343 റൺസ് എന്ന നിലയിലാണ്.
195ന് അഞ്ചു വിക്കറ്റുമായി മധ്യനിര തകർന്ന് ആതിഥേയർ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ട്രാവിസ് ഹെഡ് ആതിഥേയരുടെ രക്ഷാദൗത്യം ഏറ്റെടുത്തത്. 95 പന്തിൽ 122 റൺസുമായി ക്രീസിൽ നിലയുറപ്പിച്ച ഹെഡ് ക്രീസിൽ തുടർന്നാൽ ഇംഗ്ലീഷ് പ്രതീക്ഷകൾ ചാരമാകും.
ആഷസിലെ അതിവേഗ മൂന്നാം സെഞ്ച്വറിയാണ് ഹെഡിെൻറത്. നേരത്തേ വാർണർ സെഞ്ച്വറിക്കരികെ മടങ്ങിയപ്പോൾ മാർനസ് ലബൂഷെയ്ൻ 74 റൺസ് എടുത്തും പവിലിയനിലെത്തി. ഇംഗ്ലീഷ് ബൗളിങ്ങിൽ ഒലി റോബിൻസൺ മൂന്നു വിക്കറ്റെടുത്തപ്പോൾ ക്രിസ് വോക്സ്, മാർക് വുഡ്, ജാക് ലീച്ച്, ജോ റൂട്ട് എന്നിവർ ഓരോന്നും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.