'വീട്ടിലേക്ക് മടങ്ങുന്നു, എല്ലാവർക്കും നന്ദി', വൈകാരിക കുറിപ്പുമായി സഞ്ജു

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിൽ ആദ്യ മത്സരത്തിനുള്ള സ്‌ക്വാഡിൽ ഇടം​ നേടിയിട്ടും ​െപ്ലയിങ് ഇലവനിൽ സ്ഥാനം ലഭിക്കാതിരുന്ന മലയാളി ബാറ്റർ സഞ്ജു സാംസൺ നാട്ടിലേക്ക് മടങ്ങുന്നു. മടങ്ങുന്നതിന് മുമ്പായി ഇൻസ്റ്റഗ്രാമിൽ വൈകാരിക കുറിപ്പും സഞ്ജു പങ്കുവെച്ചു. ഇന്ത്യൻ ടീം ജേഴ്സിയിൽ ബാറ്റുമായി നിൽക്കുന്ന ഫോട്ടോക്കൊപ്പം 'വീട്ടിലേക്ക് മടങ്ങുന്നു, എല്ലാവർക്കും നന്ദി' എന്നാണ് കുറിച്ചത്.

സതാംപ്ടണിലെ ആദ്യ ട്വന്റി 20യിൽ ദീപക് ഹൂഡക്ക് അവസരം നൽകാനാണ് ടീം മാനേജ്മെന്റ് തീരുമാനിച്ചത്. കോഹ് ലി, ഋഷഭ് പന്ത് ഉൾപ്പെടെയുള്ളവർ രണ്ടാം ട്വന്റി 20 മുതൽ ടീമിനൊപ്പം ചേരുന്നതോടെ സഞ്ജുവിനും രാഹുൽ ത്രിപാഠി ഉൾപ്പെടെയുള്ള താരങ്ങളും നാട്ടിലേക്ക് തിരിക്കും. സഞ്ജുവിന് അവസരം നൽകാത്തതിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ പ്രതികരണം ഉണ്ടായിരുന്നു.

അതേസമയം, വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സ്ഥാനം പിടിച്ചിട്ടുണ്ട്. ജൂലൈ 22 മുതൽ 27 വരെ നടക്കുന്ന പമ്പരക്കുള്ള ടീമിലാണ് താരത്തെ ഉൾപ്പെടുത്തിയത്. ടീമിനെ ശിഖർ ധവാനാണ് നയിക്കുക. രവീന്ദ്ര ജദേജയാണ് വൈസ് ക്യാപ്റ്റൻ. മൂന്ന് എകദിന മത്സരങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണ് ഇന്ത്യൻ ടീം വെസ്റ്റിൻഡീസിൽ കളിക്കുക.

Tags:    
News Summary - ‘Heading back home, thank you all', Sanju with an emotional note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.