വഡോദര: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക്, ക്രുനാൽ സഹോദരങ്ങളുടെ പിതാവ് ഹിമാൻഷു പാണ്ഡ്യ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 71 വയസ്സായിരുന്നു. ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്ക് ശേഷം നാട്ടിലെത്തിയ ഹാർദിക് അന്ത്യനിമിഷത്തിൽ പിതാവിന്‍റെ കൂടെയുണ്ടായിരുന്നു.
അതേസമയം, ജ്യേഷ്ഠൻ ക്രുണാൽ പാണ്ഡ്യ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്‍റിൽ ബറോഡ ടീമിന്‍റെ കൂടെയായിരുന്നു. ടീമിന്‍റെ നായകൻ കൂടിയാണ് ക്രുണാൽ. മരണവിവരം അറിഞ്ഞതോടെ താരം നാട്ടിലേക്ക് മടങ്ങി. കോഹ്ലി, ഇർഫാൻ പത്താൻ അടക്കമുള്ള ക്രിക്കറ്റ് താരങ്ങൾ അനുശോചനം അറിയിച്ചു.
പാണ്ഡ്യ സഹോദരൻമാരെ ക്രിക്കറ്റിന്‍റെ ലോകത്തേക്ക് വഴിനടത്തിയത് പിതാവായിരുന്നു. സൂറത്തിൽ ബിസിനസ് നടത്തിയിരുന്ന ഹിമാൻഷു, അത് ഉപേക്ഷിച്ചാണ് മക്കളുടെ ക്രിക്കറ്റ് കരിയറിന് വേണ്ടി വഡോദരയിലേക്ക് താമസം മാറ്റിയത്. ഇതിന്‍റെ പേരിൽ പലപ്പോഴും ഇദ്ദേഹം പഴിേകട്ടിരുന്നു. എന്നാൽ, ഇന്ത്യൻ ടീമിൽ ഇടംപിടിച്ചാണ് ഇതിന് മക്കൾ മറുപടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.