കാര്യവട്ടം സ്റ്റേഡിയത്തിനരികെ സ്ഥാപിച്ച സഞ്ജു സാംസണിന്റെ കട്ടൗട്ട്

കാര്യവട്ടം സ്റ്റേഡിയം കവാടത്തിനരികെ സഞ്ജുവിന്റെ കൂറ്റൻ കട്ടൗട്ടുമായി ആരാധകർ

കഴക്കൂട്ടം (തിരുവനന്തപുരം): ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ മുഖ്യ കവാടത്തിനു സമീപം സഞ്ജു സാംസണിന്റെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ച് ആരാധകർ. സമീപകാലത്ത് മികച്ച പ്രകടനം കാഴ്ച​വെച്ചിട്ടും ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപെടുത്താൻ അധികൃതർ തയാറാവാത്ത സാഹചര്യത്തിൽ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ട് സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിട്ടുണ്ട്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും കട്ടൗട്ടിന് എതിർവശത്താണ് സഞ്ജുവിന്റെ കട്ടൗട്ടും സ്ഥാപിച്ചത്. 

സഞ്ജു സാംസൺ ഫാൻസ് കേരളയുടെ നേതൃത്വത്തിലാണ് കട്ടൗട്ട് ഒരുക്കിയിരിക്കുന്നത്. സ്വദേശത്തും വിദേശത്തുമായി സാമൂഹിക മാധ്യമങ്ങളിൽ രണ്ട് ലക്ഷത്തോളം ആരാധകരും വിവിധ വാട്സാപ് ഗ്രൂപ്പുകളിലായി 2000ത്തോളം ആരാധകരുമാണ് നിലവിൽ ഈ കൂട്ടായ്മയിലുള്ളത്. 62000 രൂപ ചെലവഴിച്ചാണ് ഈ കട്ടൗട്ട് സ്ഥാപിച്ചത്. ഒന്നര ആഴ്ചയെടുത്താണ് നിർമാണം പൂർത്തിയാക്കിയത്.


തങ്ങൾ ഇന്ത്യൻ ടീമിന്റെ വിരോധികൾ അല്ലെന്നും സഞ്ജുവിന്റെ ആരാധകർ മാത്രമാണെന്നും ഇവർ പറയുന്നു. സംഘടന ഭാവിയിൽ ചാരിറ്റി പ്രവർത്തനങ്ങൾ അടക്കമുള്ളവ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. സഞ്ജു ഇന്ത്യൻ ടീമിന്റെ ഭാഗമാണെന്നും അതുകൊണ്ട് സഞ്ജുവിന് ദോഷം വരുന്നതൊന്നും തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകില്ല എന്നും ഇവർ പറയുന്നു. നേരത്തെ സഞ്ജു ഫാൻസ് എന്ന പേരിൽ സഞ്ജുവിനെതിരായി സമൂഹമാധ്യമങ്ങളിലും മറ്റും വന്നത് സംഘടന വാർത്താക്കുറിപ്പിലൂടെ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും ഇവർ പറയുന്നു.

Tags:    
News Summary - Huge cut-out of Sanju Samson in front of the Greenfield stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.