ഒക്ടോബർ അഞ്ചുമുതല്‍ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുക്കാൻ പാകിസ്താൻ ടീം ബുധനാഴ്ചയാണ് ഇന്ത്യയിലെത്തിയത്. ഏഴ് വര്‍ഷത്തിനുശേഷം ഇന്ത്യയിലെത്തിയ ബാബര്‍ അസമിനും കൂട്ടര്‍ക്കും കാണികളുടെ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. പാകിസ്ഥാന്‍ ടീം ഹൈദരാബാദിൽ ലോക്കൽ ഭക്ഷണമാണ് മെനുവിനായി തിരഞ്ഞെടുത്തത്.
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഫുഡ് മെനു ന്യൂസ് ഏജൻസികൾ വെളിെപ്പടുത്തി. പിടിഐ പറയുന്നതനുസരിച്ച്, ഇന്ത്യയില്‍ ലോകകപ്പിൽ പങ്കെടുക്കുന്ന 10 ടീമുകള്‍ക്കും ബീഫ് ലഭ്യമല്ല. പാക് ടീം അംഗങ്ങൾക്ക് ചിക്കന്‍, മട്ടണ്‍, മീന്‍ എന്നിവയാണ് നൽകുന്നത്. ഗ്രില്‍ഡ് ലാംബ് ചോപ്സ്, മട്ടണ്‍ കറി, ബട്ടര്‍ ചിക്കന്‍, ഗ്രില്‍ഡ് ഫിഷ് എന്നിവ ടീമിന്റെ ഡയറ്റ് ചാര്‍ട്ടില്‍ ഉള്‍പ്പെടുന്നു.
കാര്‍ബോഹൈഡ്രേറ്റുകള്‍ക്കായി, ആവിയില്‍ വേവിച്ച ബസ്മതി അരി, ബൊലോഗ്നീസ് സോസ് പരിപ്പുവട, വെജിറ്റേറിയന്‍ പുലാവ് എന്നിവ ടീം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശസ്തമായ ഹൈദരാബാദി ബിരിയാണിയും ലിസ്റ്റിലുണ്ട്.
വിസ ലഭിക്കാത്തതിനാൽ ആദ്യഘട്ടത്തിൽ പാക് താരങ്ങളുടെ യാത്ര അനിശ്ചിതത്വത്തിലായിരുന്നു. ഇത് സംബന്ധിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിക്ക് കത്തയക്കുകയും ചെയ്തു. ഇസ്‍ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷനില്‍ നിന്ന് വിസയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുംതന്നെ ലഭിച്ചിട്ടില്ലെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നേരത്തേ വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അനുകൂല തീരുമാനമായത്. ലോകകപ്പിൽ പാകിസ്താന്റെ ആദ്യ കളി ഒക്ടോബര്‍ ആറിന് നെതര്‍ലന്‍ഡ്‌സിനെതിരെയാണ്. ഇന്ത്യ-പാക് മത്സരം ഒക്ടോബര്‍ 14ന് അഹ്മദാബാദിൽ നടക്കും. 2016ൽ ട്വന്റി20 ലോകകപ്പിൽ പങ്കെടുക്കാനാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം അവസാനമായി ഇന്ത്യയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.