ദേവ്​ദത്തും ഡിവി​ല്ലിയേഴ്​സും അടിച്ചു, ചഹൽ എറിഞ്ഞിട്ടു; ജയത്തോടെ തുടങ്ങി ബംഗളൂരു

ദുബൈ: കഴിഞ്ഞ സീസണിലെ തുടർതോൽവികളുടെ വേദന മറന്ന്​ റോയൽ ചാലഞ്ചേഴ്​സ്​ ബംഗളൂരു. സൺറൈസേഴ്​സ്​ ഹൈദരബാദിനെ പത്ത്​ റൺസിന്​ തോൽപ്പിച്ചാണ്​ കോഹ്​ലിപ്പട തേരോട്ടം തുടങ്ങിയത്​.

42 പന്തിൽ 56 റൺസെടുത്ത്​ മികച്ച തുടക്കം നൽകിയ മലയാളിതാരം ദേവ്​ദത്ത്​ പടിക്കലിൻെറയും 30 പന്തുകളിൽ നിന്നും 51 റൺസെടുത്ത എ.ബി ഡിവില്ലിയേഴ്​സിൻെറയും മികവിൽ ബംഗളൂരു 163 റൺസിൻെറ വിജയലക്ഷ്യമാണ്​ ഉയർത്തിയിരുന്നത്​. നായകൻ വിരാട്​ കോഹ്​ലി 14 റൺസെടുത്തു പുറത്തായിരുന്നു.

നാലോവറിൽ 18 റൺസ്​മാത്രം വിട്ടുകൊടുത്ത്​ മൂന്നുവിക്കറ്റെടുത്ത യുസ്​വേന്ദ്ര ചഹൽ, നാലോവറിൽ 15 റൺസ്​ മാത്രം വിട്ടുകൊടുത്ത്​ രണ്ട്​ വിക്കറ്റെടുത്ത ശിവം ഡ്യൂബേ, 25 റൺസ്​ മാത്രം കൊടുത്ത്​ രണ്ട്​ വിക്കറ്റെടുത്ത നവദീപ്​ സെയ്​നി എന്നിവർ ബൗളിങ്ങിൽ തങ്ങളുടെ കടമ നിർവഹിച്ചതോടെ​ ബംഗളൂരു ജയത്തിലേക്ക്​ മാർച്ച്​ ചെയ്​തു ​.

സൺറൈസേഴ്​സ്​ നിരയിൽ 43 പന്തുകളിൽ നിന്നും 61 റൺസെടുത്ത ജോണി ബാരിസ്​റ്റോക്ക്​ മാത്രമേ തിളങ്ങാനായുള്ളൂ. ബാരിസ്​റ്റോക്ക്​ പുറമേ 34 റൺസെടുത്ത മനീഷ്​ പാണ്ഡേക്കും 12 റൺസെടുത്ത റൺസെടുത്ത പ്രിയം ഗാർഗിനും മാത്രമേ ഹൈദരബാദ്​ നിയിൽ രണ്ടക്കം കടക്കാനായുള്ളൂ.

വെടിക്കെട്ടുകളുടെ തമ്പുരാക്കന്മാരായ വിരാട്​ കോഹ്​ലിയെയും എബി ഡിവ​ില്യേഴ്​സിനെയും ഡഗ്​ഒൗട്ടിൽ സാക്ഷിയാക്കിയായിരുന്നു മലയാളി താരം ദേവ്​ദത്ത്​ പടിക്കലി​െൻറ സംഭവബഹുലമായ അരങ്ങേറ്റം. സൺറൈസേഴ്​സ്​ ഹൈദരാബാദിനെതിരായ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്​സി​െൻറ ഇന്നിങ്​സ്​ ഒാപൺ ചെയ്യാൻ നിയോഗം ലഭിച്ച ദേവ്​ദത്ത്​ ഒട്ടും മോശമാക്കിയില്ല.


മറുതലക്കൽ ആസ്​ട്രേലിയൻ ക്യാപ്​റ്റൻ ആരോൺ ഫിഞ്ചിനെ നിർത്തി തിരികൊളുത്തിയ വെടിക്കെട്ടിൽ എട്ട്​ ബൗണ്ടറികൾ പിറന്നു.42 പന്തിൽ 56 റൺസുമായി അരങ്ങേറ്റം തന്നെ അർധ​സെഞ്ച്വറിയാക്കി മാറ്റിയാണ്​ 20കാരൻ കളം വിട്ടത്​.

മലപ്പുറം എടപ്പാൾ സ്വദേശിയായ ദേവ്​ദത്ത്​ കർണാടകക്കുവേണ്ടിയാണ്​ കളിച്ചുവളർന്നത്​. 20കാരനായ ദേവ്​ദത്തിനെ 2019ൽ 20 ലക്ഷം രൂപക്കാണ്​ റോയൽ ചാലഞ്ചേഴ്​സ്​ സ്വന്തമാക്കിയത്​. സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിലുൾ​പ്പെടെ കർണാടകക്കായി നടത്തിയ മികച്ച പ്രകടനമാണ്​ ദേവ്​ദത്തിനെ ആർ.സി.ബി ജഴ്​സിയിലെത്തിച്ചത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.