മുംബൈ: ആധുനിക ക്രിക്കറ്റിലെ സമാനതകളില്ലാത്ത താരമാണ് വിരാട് കോഹ്‌ലിയെന്നും അദ്ദേഹത്തിന്റെ പ്രകടനത്തെ വിലയിരുത്താൻ വാക്കുകളില്ലെന്നും ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസൺ പറഞ്ഞു. സെമി ഫൈനലിൽ ഇന്ത്യയോട് കീഴടങ്ങിയ ശേഷം സംസാരിക്കുകയാരുന്നു കീവീസ് ക്യാപ്റ്റൻ.
ഒരാൾ 50 കളികൾ കളിച്ചുവെന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. അപ്പോഴാണ് ഒരാൾ 50 സെഞ്ച്വറികൾ നേടുന്നത്. ഇത് അവിശ്വസനീയമല്ലാതെ മറ്റൊന്താണെന്ന് കെയിൻ വില്യംസൺ മത്സരശേഷം ചോദിച്ചു.
"കോഹ്‌ലിയുടെ നേട്ടം തികച്ചും സവിശേഷമായ കാര്യമാണ്, നിങ്ങൾ 50 ഗെയിമുകൾ കളിക്കുകയാണെങ്കിൽ തന്നെ വലിയ കാര്യമാണ്. അപ്പോൾ 50 സെഞ്ച്വറി നേടുന്നത് എത്ര വലിയ കാര്യമാണ്. ശരിക്കും വിവരണത്തിന് വാക്കുകൾ കണ്ടെത്താൻ ശ്രമിക്കുകയാണ്."
"യഥാർത്ഥത്തിൽ തന്റെ ടീമിന് വേണ്ടിയുള്ള ഗെയിമുകൾ ജയിക്കുന്നതിനാണ് അദ്ദേഹം ശ്രദ്ധിക്കുന്നത്, അവന്റെ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചാണ് അവന്റെ ചിന്ത, അവനാണ് ഏറ്റവും മികച്ചത്"- വില്യംസൺ പറഞ്ഞു.
"കോഹ്‌ലിയുടെ പ്രകടനങ്ങൾ ശരിക്കും അവിശ്വസനീയമാണ്. അതിന്റെ മറുവശത്ത് ആയിരിക്കാൻ ബുദ്ധിമുട്ടാണെങ്കിലും, അവന്റെ മഹത്തരത്തെ അഭിനന്ദിക്കുന്നു"- വില്യംസൺ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.