റോസോ(ഡൊമിനിക്ക): ഒരു ഇന്ത്യൻ താരവും അരങ്ങേറ്റത്തിൽ ഇരട്ട സെഞ്ച്വറി നേടിയിട്ടില്ല. ലോകത്ത് ഏഴുപേർ മുൻപ് ആ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും ഒരു ഇന്ത്യനും അക്കൂട്ടത്തിലില്ല. എന്നാൽ ഇന്ന് അപൂർവ നേട്ടത്തിലേക്ക് പ്രതീക്ഷയോടെ കണ്ണ്പായിച്ചിരിക്കുന്ന ദിവസമാണ്.
ഡൊമനിക്കയിൽ നടക്കുന്ന വെസ്റ്റിൻഡീസുമായുള്ള ആദ്യ ടെസ്റ്റിൽ രണ്ടാം ദിനം കളിനിർത്തുമ്പോൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഇന്ത്യൻ ഓപണർ യശസ്വി ജയ്സ്വാൾ 143 റൺസുമായി ക്രീസിലുണ്ട്. 57 റൺസ് കൂടെ ചേർത്താൽ യശസ്വി ജയ്സ്വാൾ ചരിത്രത്തിന്റെ ഭാഗമാകും.
"അവൻ 200 റൺസ് നേടിയാലും ഞാൻ അതിശയിക്കാനില്ല, കാരണം ഈ കളിക്കാരന് സെഞ്ച്വറികൾ ഇരട്ട സെഞ്ച്വറികളാക്കി മാറ്റാൻ കഴിവുള്ളവനാണ്." യശസ്വി ജയ്സ്വാളിനെ കുറിച്ച് ആകാശ് ചോപ്ര തന്റെ യൂടൂബ് ചാനലിൽ പങ്കുവെച്ച വാക്കുകളാണിത്.
യുവതാരത്തിന് ആക്രമണാത്മകമായും പ്രതിരോധപരമായും കളിക്കാൻ കഴിയുമെന്ന് മുൻ ഇന്ത്യൻ ഓപണർ കൂടിയായ ആകാശ് ചോപ്ര വിലയിരുത്തുന്നു. കൂടുതൽ ക്ഷമയടെ റെട്രോ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള രീതിയും ജയ്സ്വാളിൽ കാണുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യ 312/2 എന്ന നിലയിലാണ്. 36 റൺസുമായി വിരാട് കോഹ്ലിയും ജയ്സ്വാളിന് കൂട്ടായി ക്രീസിലുണ്ട്. 2021 ൽ ന്യൂസിലാൻഡിന്റെ ഡെവൻ കോൺവെയാണ് അരങ്ങേറ്റത്തിൽ 200 തികച്ച അവസാനത്തെ ബാറ്റ്സ്മാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.