ദുബൈ: തകർപ്പൻ ഇന്നിങ്സുമായി ആസ്ട്രേലിയക്കെതിരെ ഒന്നാം ട്വന്റി20യിൽ നിറഞ്ഞുനിന്ന സൂര്യകുമാർ യാദവ് ഐ.സി.സി റാങ്കിങ്ങിൽ ബാബർ അഅ്സമിനെയും കടന്ന് മൂന്നാം സ്ഥാനത്ത്. പാക് താരം ബാബർ അഅ്സമിനെ പിറകിലാക്കിയാണ് ഒരു പദവി മുകളിലോട്ടു കയറിയത്. 25 പന്തിൽനിന്ന് 46 അടിച്ച് യാദവും 30 പന്തിൽ 71 റൺസ് കുറിച്ച് പാണ്ഡ്യയും ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായിരുന്നു. അർധ സെഞ്ച്വറി കടന്ന പാണ്ഡ്യ 22 സ്ഥാനം മുകളിലോട്ടുകയറി റാങ്കിങ്ങിൽ 65ാമതാണ്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഓസീസ് താരം കാമറോൺ ഗ്രീൻ ആദ്യമായി നൂറിനുള്ളിലെത്തി.
ബാറ്റർമാരുടെ പട്ടികയിൽ പാക് ഓപണർ മുഹമ്മദ് റിസ്വാനാണ് ഒന്നാമത്. രണ്ടാമതുള്ള ദക്ഷിണാഫ്രിക്കൻ താരം ഐഡൻ മർക്റമിനെക്കാൾ 33 പോയന്റ് കൂടുതലുള്ള റിസ്വാന് 825 റേറ്റിങ് പോയന്റുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.