മൗണ്ട് മൗൻഗനൂയി (ന്യൂസിലൻഡ്): വനിത ക്രിക്കറ്റ് ലോകകപ്പിൽ കരുത്തരായ ആസ്ട്രേലിയക്ക് രണ്ടാം ജയം. പാകിസ്താനെ ഏഴു വിക്കറ്റിനാണ് ഓസീസ് തകർത്തത്. ആദ്യം ബാറ്റുചെയ്ത പാകിസ്താനെ ആറിന് 190ൽ ഒതുക്കിയ ആസ്ട്രേലിയ 43.4 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകാണുകയായിരുന്നു. 72 റൺസെടുത്ത ഓപണർ അലീസ ഹീലിയാണ് ഓസീസ് ജയം എളുപ്പമാക്കിയത്.
നായിക മെഗ് ലാനിങ് (35), റേച്ചൽ ഹെയ്ൻസ് (34), എല്ലിസ് പെറി (26*), ബെത് മൂണി (23*) എന്നിവരും തിളങ്ങി. നേരത്തേ രണ്ടു വിക്കറ്റെടുത്ത അലാന കിങ്ങിന്റെ നേതൃത്വത്തിൽ ഓസീസ് ബൗളർമാർ പാക് ബാറ്റിങ്ങിനെ വരിഞ്ഞുമുറുക്കുകയായിരുന്നു. 78 റൺസുമായി പുറത്താവാതെനിന്ന നായിക ബിസ്മ മഹ്റൂഫും 53 റൺസടിച്ച ആലിയ റിയാസും മാത്രമാണ് പാക് നിരയിൽ പിടിച്ചുനിന്നത്. ബുധനാഴ്ച ഇംഗ്ലണ്ട് വെസ്റ്റിൻഡീസിനെ നേരിടും. ഇന്ത്യയുടെ അടുത്ത കളി വ്യാഴാഴ്ച ന്യൂസിലൻഡുമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.