വനിത ലോകകപ്പ്: ഇന്ത്യ ഇന്ന് ഓസീസിനെതിരെ

ഓക്ലൻഡ്: വനിത ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായക മത്സരം. കരുത്തരായ ആസ്ട്രേലിയയുമായാണ് മിതാലി രാജിന്റെ ടീം കൊമ്പുകോർക്കുന്നത്.

നാലു മത്സരങ്ങളിൽ നാലു വിജയവുമായി പോയന്റ് പട്ടികയിൽ മുന്നിലാണ് ഓസീസ്. ഇന്ത്യയാവട്ടെ നാലു കളികളിൽ രണ്ടു ജയവുമായി നാലാം സ്ഥാനത്തും. പാകിസ്താനെയും വെസ്റ്റിൻഡീസിനെയും തോൽപിച്ച ഇന്ത്യ ന്യൂസിലൻഡിനും ഇംഗ്ലണ്ടിനും മുന്നിലാണ് വീണത്. ബാറ്റിങ്ങിലും ബൗളിങ്ങിലും സ്ഥിരത പുലർത്താനാവാത്തതാണ് ഇന്ത്യയെ കുഴക്കുന്നത്. മറുവശത്ത് ആസ്ട്രേലിയ എല്ലാ മേഖലയിലും മികച്ച ഫോമിലാണ്.

വെള്ളിയാഴ്ച വിൻഡീസ് നാലു റൺസിന് ബംഗ്ലാദേശിനെ തോൽപിച്ചു. ആദ്യം ബാറ്റുചെയ്ത കരീബിയക്കാർക്ക് ഒമ്പതിന് 140 റൺസെടുക്കാനേ ആയുള്ളൂവെങ്കിലും ബംഗ്ലാദേശുകാരെ 49.3 ഓവറിൽ 136 റൺസിലൊതുക്കുകയായിരുന്നു.

മത്സരത്തിനിടെ വിൻഡീസ് പേസർ ഷമീലിയ കോണൽ കുഴഞ്ഞുവീണത് പരിഭ്രാന്തി പരത്തി. ഫീൽഡ് ചെയ്യുന്നതിനിടെയാണ് താരം കുഴഞ്ഞുവീണത്. അടിയന്തര വൈദ്യസഹായം നൽകിയ ശേഷം കോണലിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - ICC Women's ODI World Cup 2022 India vs Australia match today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.