ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിെൻറയും 'തല' എം.എസ്. ധോണിയുടെയും ആരാധകർ ഉറ്റുനോക്കിയ ഇന്ത്യൻ പ്രീമിയർ ലീഗായിരുന്നു ഇക്കുറി. 13ാം സീസൺ ആരംഭിക്കാൻ ഒരുമാസം മാത്രം ബാക്കി നിൽക്കേ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി ധോണി വിടവാങ്ങിയതിനാൽ ഒരുവർഷമായി കളിക്കളത്തിൽ കാണാതിരുന്ന താരത്തെ വീണ്ടും കാണാനായി ആരാധകർ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നു.
എന്നാൽ ധോണിയും ചെന്നൈ സൂപ്പർ കിങ്സും മറക്കാൻ ആഗ്രഹിക്കുന്ന സീസണാണ് കൊടി ഇറങ്ങുന്നത്. ചരിത്രത്തിൽ ആദ്യമായി ചെന്നൈ പ്ലേഓഫിന് യോഗ്യതനേടാതെ പോയതിനൊപ്പം പ്രിയ താരം ധോണി ബാറ്റിങ്ങിൽ ഫോം ഒൗട്ടായതും ആരാധകർക്ക് ഇരട്ട പ്രഹരമായി. 14 മത്സരങ്ങളിൽ നിന്ന് 26 ശരാശരിയിൽ 200 റൺസ് മാത്രമാണ് ധോണിക്ക് സ്കോർ ചെയ്യനായത്. സ്ൈട്രക്ക്റേറ്റ് 116. എന്നിരുന്നാലും സീസണിലെ അവസാന മത്സരത്തിനിടെ ഇത് തെൻറ അവസാന ഐ.പി.എൽ സീസണായിരിക്കിെല്ലന്ന് താരം അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ മതിയായ പരിശീലനമില്ലാതെ ഐ.പി.എല്ലിൽ തിളങ്ങാൻ സാധിക്കില്ലെന്ന് ധോണിയെ ഓർമിപ്പിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ്. ഫോം വീണ്ടെടുക്കാനായി ആഭ്യന്തര ക്രിക്കറ്റിൽ വീണ്ടും സജീവമാകാനാണ് കപിൽ ധോണിക്ക് നൽകുന്ന ഉപദേശം.
'എല്ലാ വർഷവും ഐ.പി.എല്ലിൽ മാത്രം കളിക്കാൻ ധോണി തീരുമാനിച്ചാൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരിക്കും. വയസിനെ കുറിച്ച് സംസാരിക്കുന്നത് നല്ലതല്ലെന്ന് അറിയാം. എന്നാൽ ഈ വയസിൽ (39 വയസ്) എത്ര കൂടുതൽ കളിക്കുന്നോ അത്രയും നന്നായി നമുക്ക് ശരീരത്തെ പാകപ്പെടുത്തിയെടുക്കാനാകും'- കപിൽ പറഞ്ഞു.
'വർഷത്തിലെ 10 മാസം ക്രിക്കറ്റ് കളിക്കാതെ പെട്ടെന്ന് ഐ.പി.എല്ലിനിറങ്ങിയാൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാനാകും. കൂടുതൽ കളിച്ചാൽ അത് കളിക്കളത്തിൽ പ്രകടമാകും. ഇതാണ് ക്രിസ് ഗെയ്ലിനെപ്പോലുള്ളവരിൽ കാണാനാകുന്നത്. ധോണി ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് 'എ' മത്സരങ്ങളിലേക്ക് തിരികെപോകണം.' -കപിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.