വിരമിച്ച ക്രിക്കറ്റ് താരങ്ങളില്‍ ചിലര്‍ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചുവന്നിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടോ? ആരാധകരുടെ നെഞ്ചിനുള്ളില്‍ ചിരകാലപ്രതിഷ്ഠ നേടിയ കളിക്കാരുണ്ട്. അവരെ ഒരു വട്ടം കൂടി കാണുവാന്‍ കൊതിച്ചു നില്‍ക്കുന്ന ഫാന്‍സും ഇവിടെയുണ്ട്. ആ താരങ്ങളില്‍ ചിലരെ പരിചയപ്പെടാം.
പരമ്പരാഗത ബൗളിങ് രീതികളെയൊക്കയെും കാറ്റില്‍ പറത്തിയ ശ്രീലങ്കന്‍ പേസര്‍. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ ഇതുപോലെ അപകടകാരിയായ ബൗളറില്ലെന്ന് പറയാം. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേരിട്ടതില്‍ ഏറ്റവും മികച്ച ബൗളര്‍മാരെ കുറിച്ച് പറഞ്ഞപ്പോള്‍ മലിങ്കയെ പരാമര്‍ശിച്ചിരുന്നു. മലിങ്ക തുടരെ യോര്‍ക്കറുകള്‍ കൃത്യമായി എറിയും. അതില്‍ വിക്കറ്റ് വീഴ്ത്തുകയും ചെയ്യും. 2014 ടി20 ലോകകപ്പ് കിരീടം ലങ്ക നേടിയത് മലിങ്കയുടെ നേതൃത്വത്തിലായിരുന്നു. ടെസ്റ്റില്‍ 101 ഉം ഏകദിനങ്ങളില്‍ 338 ഉം ട്വന്റിട്വന്റിയില്‍ 107ഉം വിക്കറ്റുകള്‍. ഐ.പി.എല്ലില്‍ ആദ്യ സീസണ്‍ തൊട്ട് 2020 വരെ മുംബൈ ഇന്ത്യന്‍സിനായി കളിച്ചു.
മിസ്റ്റര്‍ 360 എന്നാണ് ക്രിക്കറ്റ് ലോകം ഈ ദക്ഷിണാഫ്രിക്കന്‍ വിസ്മയത്തെ വിശേഷിപ്പിച്ചത്. ഏത് ആംഗിളിലും ബാറ്റ് ചെയ്യും, കൂറ്റന്‍ സിക്‌സറുകള്‍ പറത്തും. അസാമാന്യ അത്‌ലറ്റ് കൂടിയായ ഡിവില്ലേഴ്‌സിന് ദക്ഷിണാഫ്രിക്കയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും ആരാധക വൃന്ദമുണ്ട്. ഐ.പി.എല്ലില്‍ കളിച്ചതോടെ ഡിവില്ലേഴ്‌സിന് ഇന്ത്യയിലും വലിയ ഫാന്‍സിനെ സൃഷ്ടിക്കാന്‍ സാധിച്ചു. ദക്ഷിണാഫ്രിക്കക്കായി 114 ടെസ്റ്റുകളും 228 ഏകദിനങ്ങളും 78 ട്വന്റി20 കളും കളിച്ചു.
ക്യാപ്റ്റന്‍ കൂള്‍ എം.എസ്. ധോണിക്കും വലിയ ആരാധക വൃന്ദമുണ്ട്. ഐ.സി.സിയുടെ മേജര്‍ ട്രോഫികളെല്ലാം സ്വന്തമാക്കിയ ക്യാപ്റ്റനാണ് ധോണി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ തല! ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകസ്ഥാനത്ത് ധോണിയുണ്ടെങ്കില്‍ കപ്പ് മറ്റാരും സ്വപ്‌നം കാണേണ്ടതില്ല. പ്രായമേറുന്തോറും വീര്യമേറുന്ന ക്യാപ്റ്റന്‍സി പ്രതിഭാസമാണ് ധോണി. 2019 ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെയാണ് ധോണി അവസാനമായി രാജ്യാന്തര ക്രിക്കറ്റ് കളിച്ചത്. ടീമിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ബി.സി.സി.ഐ മടിച്ച് നിന്നതോടെ ധോണി സോഷ്യല്‍ മീഡിയയിലൂടെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യക്കായി 350 ഏകദിനങ്ങളും 90 ടെസ്റ്റുകളും കളിച്ച ധോണി 98 ട്വന്റി20 മത്സരങ്ങളും കളിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.