'അവസരം പാഴാക്കിയാൽ, നിങ്ങൾ പിന്നീട് ഖേദിക്കും'; സഞ്ജുവിനോട് ആകാശ് ചോപ്ര

മുംബൈ: വെസ്റ്റിൻഡീസുമായുള്ള രണ്ടാം ട്വന്റി മത്സരത്തിലും ഫോമിലേക്ക് ഉയരാൻ കഴിയാത്ത വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ വിമർശിച്ച് മുൻ ഇന്ത്യൻ താരവും കമേന്ററ്ററുമായ ആകാശ് ചോപ്ര. സഞ്ജു സാംസൺ  അവസരം പരമാവാധി പ്രയോജനപ്പെടുത്തണമെന്നും ജിതേഷ് ശർമ്മയെപ്പോലെയുള്ള വിക്കറ്റ് കീപ്പർ ബാറ്റർമാർ അവസരം കാത്തിരിക്കുകയാണെന്നും തന്റെ യുട്യൂബ് ചാനൽ പ്രോഗ്രാമിൽ ആകാശ് ചോപ്ര മുന്നറിയിപ്പ് നൽകി.

"സഞ്ജു സാംസൺ - നിങ്ങളുടെ അവസരം പാഴാക്കരുത്, അവസരം പാഴാക്കിയാൽ, നിങ്ങൾ  പിന്നീട് ഖേദിക്കും. ഇഷാൻ കിഷൻ മുകളിൽ നിന്ന് പോയാൽ സഞ്ജുവിന് താഴെ നിന്ന് കയറാൻ കഴിയില്ല. രണ്ടുപേർക്കും ഒരുമിച്ച്  പുറത്തു പോകാം, ജിതേഷ് ശർമ്മയ്ക്ക് വരാം."- ആകാശ് ചോപ്ര പറഞ്ഞു.

വിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ  രണ്ടു മത്സരങ്ങളിലുമായി 19 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം.  ഇന്ന് നടക്കുന്ന നിർണായകമായ മൂന്നാം ട്വന്റിയിൽ അവസരം ലഭിച്ചാൽ സഞ്ജുവിന് നിലനിൽപ്പിന്റെ പോരാട്ടമാകും.

അതേസമയം, ഒാപണർ റോളിൽ വേണ്ടത്ര തിളങ്ങാനാവാത്ത ഇഷാൻ കിഷനെയും ശുഭ്മാൻ ഗില്ലിനെയും ആകാശ് ചോപ്ര വിമർശിച്ചു. ഇന്ത്യൻ ടീമിലെ നിങ്ങളുടെ സ്ഥാനം ഒരു വാടക വീട് പോലെയാണെന്നും നിങ്ങളുടെ മുൻനേട്ടങ്ങളിൽ വിശ്രമിക്കാൻ കഴിയില്ലെന്നും ശുഭ്മാൻ ഗില്ലിന് മുന്നറിയിപ്പ് നൽകി. 

Tags:    
News Summary - "If you waste your chance, you will remember it later" - Aakash Chopra on Sanju Samson heading into 3rd T20I vs West Indies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.