'ഞാൻ നാളെ പാകിസ്​താനിലേക്ക്​ പോകുന്നു; ആരൊ​ക്കെ കൂടെയുണ്ട്​'; പാക്​ക്രിക്കറ്റിന്​ പിന്തുണയുമായി ക്രിസ്​ ഗെയിലും സമ്മിയും

കിങ്​സ്റ്റൺ: ടോ​സി​നാ​യി നാ​ണ​യ​മെ​റി​യാ​ൻ മി​നി​റ്റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ അ​ത്യ​ന്തം നാ​ട​കീ​യ​മാ​യി ന്യൂ​സി​ല​ൻ​ഡ്​ ​ക്രി​ക്ക​റ്റ്​ ടീം ​പാ​ക്​ പ​ര്യ​ട​ന​ത്തി​ൽ നി​ന്ന്​ പി​ന്മാ​റി​യ​തി​ന്​ പിന്നാലെ പാകിസ്​താന്​ പിന്തുണയുമായി വെസ്റ്റിൻഡീസ്​ താരങ്ങൾ. ഇതിഹാസ താരം ക്രിസ്​ ഗെയിൽ, മുൻ വെസ്റ്റിൻഡീസ്​ നായകൻ ഡാരൻ സമ്മി അടക്കമുള്ളവർ ന്യൂസിലൻഡിനെതിരെ രംഗത്തെത്തി. സുരക്ഷ പ്രശ്​നങ്ങളുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ന്യൂസിലാൻഡ്​ പിന്മാറിയത്​.

''ഞാൻ നാളെ പാകിസ്​താനിലേക്ക്​ പോകുകയാണ്​. ആരൊക്കെ കൂടെയുണ്ട്​'' -എന്നാണ്​ ക്രിസ്​ ഗെയ്​ൽ ട്വീറ്റ്​ ചെയ്​തത്​. പാകിസ്​താൻ സുരക്ഷിതമാണെന്നാണ്​ ഗെയ്​ൽ പറയാതെ പറഞ്ഞത്​.

ന്യൂസിലാൻഡിന്‍റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി സമ്മി രംഗത്തെത്തി. ആറുവർഷമായി പാകിസ്​താനിൽ വളരെ സന്തോഷത്തോടെയാണ്​ ക്രിക്കറ്റ്​ കളിച്ചതെന്നും എപ്പോഴും താൻ സുരക്ഷിതമായിരുന്നെന്നും സമ്മി പറഞ്ഞു.

മൂ​ന്ന്​​ ഏ​ക​ദി​ന​ങ്ങ​ളും അ​ഞ്ച്​ ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ളും അ​ട​ങ്ങു​ന്ന ലി​മി​റ്റ​ഡ്​ ഓ​വ​ർ പ​ര​മ്പ​ര​ക്കാ​യാ​ണ്​ ന്യൂ​സി​ല​ൻ​ഡ്​ ടീം ​പാ​കി​സ്​​താ​നി​ലെ​ത്തി​യ​ത്. റാ​വ​ൽ​പി​ണ്ടി​യി​ലെ ആ​ദ്യ ഏ​ക​ദി​ന മ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​തി​ന്​ തൊ​ട്ടു മു​മ്പാ​യി​രു​ന്നു സു​ര​ക്ഷ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ്​ ന്യൂ​സി​ല​ൻ​ഡ്​ ടീം ​പ​ര​മ്പ​ര​യി​ൽ​നി​ന്നു പി​ന്മാ​റി​യ​ത്. ന്യൂ​സി​ല​ൻ​ഡ്​ സ​ർ​ക്കാ​ർ ന​ൽ​കി​യ മു​ന്ന​റി​യി​പ്പ​നു​സ​രി​ച്ചാ​ണ്​ പി​ന്മാ​റു​ന്ന​തെ​ന്നും എ​ത്ര​യും വേ​ഗം ത​ങ്ങ​ളു​ടെ ടീം ​പാ​കി​സ്​​താ​ൻ വി​ടു​മെ​ന്നു​മാ​ണ്​ ന്യൂ​സി​ല​ൻ​ഡ്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ന്യൂസിലാൻഡിന്‍റെ തീരുമാനത്തിനെതിരെ ശുഐബ്​ അക്തർ, ഇൻസമാമുൽ ഹഖ്​, റമീസ്​ രാജ അടക്കമുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു.

18 വ​ർ​ഷ​ത്തെ ദീ​ർ​ഘ​മാ​യ ഇ​ട​വേ​ള​ക്കു ശേ​ഷ​മാ​ണ്​ ന്യൂ​സി​ല​ൻ​ഡ്​ ക്രി​ക്ക​റ്റ്​ ടീം ​പാ​കി​സ്​​താ​നി​ലെ​ത്തി​യ​ത്. മൂ​ന്ന്​ ഏ​ക​ദി​ന​ങ്ങ​ളും അ​ഞ്ച്​ ട്വ​ൻ​റി 20 യും ​അ​ട​ക്ക​മു​ള്ള എ​ട്ടു മ​ത്സ​ര​ങ്ങ​ൾ സെ​പ്​​റ്റം​ബ​ർ 17 മു​ത​ൽ ഒ​ക്​​ടോ​ബ​ർ മൂ​ന്നു​വ​രെ റാ​വ​ൽ​പി​ണ്ടി​യി​ലും ലാ​ഹോ​റി​ലു​മാ​യി ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ക​ളി ന​ട​ത്താ​ൻ വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷ​യും ഒ​രു​ക്കു​ക​യും ഇ​രു ടീ​മു​ക​ളും പ​രി​ശീ​ല​നം ന​ട​ത്തു​ക​യും ചെ​യ്​​ത​തു​മാ​ണ്. മൂ​ന്നു മ​ണി​ക്കാ​യി​രു​ന്നു ക​ളി ന​ട​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, ഇ​രു ടീ​മു​ക​ളും ഹോ​ട്ട​ലി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്ക്​ പോ​യി​ല്ല. കാ​ണി​ക​ളെ സ്​​റ്റേ​ഡി​യ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​തു​മി​ല്ല.

'പ​ര്യ​ട​നം ഇ​ങ്ങ​നെ ഉ​പേ​ക്ഷി​​ക്കേ​ണ്ടി​വ​രു​ന്ന​ത്​ പാ​ക്​ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണെ​ന്ന് ഞ​ങ്ങ​ൾ​ക്ക​റി​യാം. മി​ക​ച്ച രീ​തി​യി​ൽ അ​വ​ർ ഞ​ങ്ങ​ളെ സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​ത​താ​ണ്. വേ​ദി​ക​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ സ​ജ്ജ​മാ​വു​ക​യും സു​ര​ക്ഷ ഒ​രു​ക്കു​ക​യും ചെ​യ്​​തി​ട്ടു​മു​ണ്ട്. പ​ക്ഷേ, ഞ​ങ്ങ​ളു​ടെ ക​ളി​ക്കാ​രു​ടെ സു​ര​ക്ഷ ഞ​ങ്ങ​ൾ​ക്ക്​ ഏ​റെ പ്ര​ധാ​ന​മാ​ണ്. അ​തു​കൊ​ണ്ട്​ പ​ര​മ്പ​ര​യി​ൽ​നി​ന്നു പി​ന്മാ​റു​ക​യ​ല്ലാ​തെ വേ​റേ വ​ഴി​യി​ല്ല'- ന്യൂ​സി​ല​ൻ​ഡ്​ ക്രി​ക്ക​റ്റ് ബോ​ർ​ഡ്​ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഡേ​വി​ഡ് വൈ​റ്റ് വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞ​ത്​ ഇ​പ്ര​കാ​ര​മാ​ണ്. എ​ന്നാ​ൽ, എ​ന്തു സു​ര​ക്ഷ പ്ര​ശ്​​ന​മാ​ണ്​ ഉ​ണ്ടാ​യ​തെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ട്ടു​മി​ല്ല.

ന്യൂ​സി​ല​ൻ​ഡ്​ ടീ​മി​ലെ ചി​ല​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ച​താ​ണ്​ പ​ര​മ്പ​ര​യി​ൽ​നി​ന്ന്​ പി​ന്മാ​റാ​ൻ കാ​ര​ണ​മെ​ന്ന്​ അ​തി​നി​ട​യി​ൽ അ​ഭ്യൂ​ഹം പ​ര​ന്നു. എ​ന്നാ​ൽ, അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ താ​ലി​ബാ​ൻ അ​ധി​കാ​രം പി​ടി​ച്ച​തോ​ടെ പാ​കി​സ്​​താ​നി​ലും സു​ര​ക്ഷ ഭീ​ഷ​ണി​യു​ണ്ടാ​കു​മെ​ന്ന കാ​ര​ണ​ത്താ​ൽ അ​വി​ടേ​ക്ക്​ പോ​കാ​നാ​കി​ല്ലെ​ന്ന്​ ചി​ല ടീ​മം​ഗ​ങ്ങ​ൾ നേ​ര​ത്തെ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്ന​താ​യാ​ണ്​ അ​റി​വ്.അ​വ​സാ​ന നി​മി​ഷം ക​ളി​യി​ൽ നി​ന്ന്​ പി​ന്മാ​റി​യ​തി​ൽ പാ​ക്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡും​ (പി.​സി.​ബി) നീ​ര​സം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ട്വി​റ്റ​റി​ലൂ​ടെ പി.​സി.​ബി അ​ത്​ വ്യ​ക്ത​മാ​ക്കി.

ത​ങ്ങ​ളൊ​രു​ക്കി​യ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ കി​വീ​സ്​ പൂ​ർ​ണ സം​തൃ​പ്​​തി അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ, ചി​ല സു​ര​ക്ഷ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടെ​ന്ന്​ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ന്യൂ​സി​ല​ൻ​ഡ്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ ത​ങ്ങ​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​ത​നു​സ​രി​ച്ചാ​ണ്​ ഇ​രു ടീ​മു​ക​ളും പ​ര​മ്പ​ര നീ​ട്ടി​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും പി.​സി.​ബി ട്വീ​റ്റ്​ ചെ​യ്​​തു.

സു​ര​ക്ഷ​യെ കു​റി​ച്ച്​ പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി​യും പാ​ക്​ ടീ​മി​െൻറ മു​ൻ ക്യാ​പ്​​റ്റ​നു​മാ​യ ഇം​റാ​ൻ ഖാ​നും ന്യൂ​സി​ല​ൻ​ഡ്​ പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ർ​ഡ​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കു​ക​യും ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്​​തി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

Tags:    
News Summary - 'I'm going to Pakistan tomorrow': Chris Gayle lifts Pakistani fans' spirits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.