ലണ്ടൻ: ലോകടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ വീണ്ടും മഴയെത്തിയതോടെ പ്രതികരണവുമായി മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ. ക്രിക്കറ്റ് പ്രേമികൾ ഏറെ കാത്തിരുന്ന മത്സരത്തിന്‍റെ ആദ്യ ദിവസം മൊത്തമായും മഴകവർന്നിരുന്നു. മൂന്നാംദിനം മഴകാരണം ഇതുവരെയും കളി തുടങ്ങാനായിട്ടില്ല. മറ്റുദിവസങ്ങളിലും വെളിച്ചക്കുറവ് വില്ലനായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പീറ്റേഴ്സൺ തുറന്നടിച്ചത്.
പീറ്റേഴ്സൺ ട്വീറ്റ് ചെയ്തതിങ്ങനെ: പറയുന്നതിൽ എനിക്ക് സങ്കടമുണ്ട്. ഒരിക്കൽ മാത്രം സംഭവിക്കുന്ന അതി പ്രാധാന്യമുള്ള ക്രിക്കറ്റ് മത്സരങ്ങൾ ഒരിക്കലും ബ്രിട്ടനിൽ വെച്ച് നടത്തരുത്.
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഏറ്റവും യോജിച്ച സ്ഥലം ദുബൈ ആണ്. നിക്ഷ്പക്ഷ വേദി, മികച്ച സ്റ്റേഡിയം, ഉറപ്പിക്കാവുന്ന കാലാവസ്ഥ, പരിശീലനത്തിനുള്ള മികച്ച സൗകര്യങ്ങൾ, കൂടാതെ യാത്രക്ക് പറ്റിയ ഇടവുമാണ്.
മാത്രമല്ല, ഐ.സി.സിയുടെ ആസ്ഥാനം സ്റ്റേഡിയത്തിന് തൊട്ടടുത്താണ്. ''
പീറ്റേഴ്സണെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. 2019 ലോകകപ്പിലും 2017 ചാമ്പ്യൻസ് ട്രോഫിയിലും മഴ പലകുറി വെല്ലുവിളിയായി എത്തിയിരുന്നു. ഇതിനെത്തുടർന്ന് ഐ.സി.സിക്ക് നേരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.