രണ്ടക്കം കാണാതെ ആറ്​ ബാറ്റ്​സ്​മാൻമാരും പുറത്ത്​; ഓസീസിനെതിരെ ​ഇന്ത്യക്ക്​ തകർച്ച

​അ​ഡ്​ലൈഡ്​: ഒന്നാം ഇന്നിങ്​സിൽ നേടിയ ലീഡിന്‍റെ ആനുകൂല്യം മുതലെടുക്കാനായി മൂന്നാം ദിനം പാഡ്​ കെട്ടിയിറങ്ങിയ ഇന്ത്യൻ മുന്നേറ്റനിരയുടെ മുനയൊടിച്ച്​ ഓസീസ്​. ഡേ നൈറ്റ്​ ക്രിക്കറ്റ്​ ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിൽ ചീട്ടുകൊട്ടാരം പോലെ ഇന്ത്യൻ ബാറ്റിങ്​നിര തകർന്നടിഞ്ഞു. 19 റൺസെടുക്കു​േമ്പാഴേക്കും ആറ്​ ഇന്ത്യൻ ബാറ്റ്​സ്​മാൻമാരാണ്​ കൂടാരം കയറിയത്​.

പൃഥ്വി ഷാ(4), മായങ്ക്​ അഗർവാൾ(9), ജസ്​പ്രീത്​ ബുംറ(2), ചേതേശ്വർ പൂജാര(0), വിരാട്​ കോഹ്​ലി(4), അജിൻക്യ രഹാനെ(0) എന്നിങ്ങനെയാണ്​ ഇന്ത്യൻ ബാറ്റ്​സ്​മാൻമാരുടെ രണ്ടാം ഇന്നിങ്​സിലെ സ്​കോർ.

നാല്​ വിക്കറ്റ്​ വീഴ്​ത്തിയ പാറ്റ്​ കമ്മിൻസും രണ്ട്​ വിക്കറ്റ്​ നേടി ജോഷ്​ ഹേസൽവുഡും ചേർന്നാണ്​ ഇന്ത്യൻ ബാറ്റ്​സ്​മാൻമാരെ കൂടാരം കയറ്റിയത്​. നിലവിൽ 79 റൺസിന്‍റെ ലീഡാണ്​ ഇന്ത്യക്കുള്ളത്​. ആദ്യ ഇന്നിങ്​സിൽ 244 റൺസെടുത്ത ഇന്ത്യ ആസ്​ട്രേലിയയെ 191ന്​ പുറത്താക്കിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.