ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ മും​ബൈ​യി​ൽ പ​രി​ശീ​ല​ന​ത്തി​ൽ

മി​ന്നു​വി​നെ​യും കൂ​ട്ടി ‘കു​ട്ടി​ക്ക​ളി’​ക്ക്: ഇ​ന്ത്യ-​ആ​സ്ട്രേ​ലി​യ ഒ​ന്നാം ട്വ​ന്റി20 ഇ​ന്ന്

മും​ബൈ: ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും അ​ടി​യ​റ​വെ​ച്ച ഇ​ന്ത്യ ആ​സ്ട്രേ​ലി‍യ​ക്കെ​തി​രെ ട്വ​ന്റി20​ക്ക്. മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ക​ളി ഇ​ന്ന് ഡി.​വൈ. പാ​ട്ടി​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ഏ​ക ടെ​സ്റ്റി​ൽ ത​ക​ർ​പ്പ​ൻ ജ​യം നേ​ടി‍യ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ ഇ​റ​ങ്ങി​യ ഇ​ന്ത്യ ഏ​ക​ദി​ന​ത്തി​ൽ സ​മ്പൂ​ർ​ണ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു.

ഓ​സീ​സി​നെ​തി​രെ സ്വ​ന്തം മ​ണ്ണി​ൽ​പ്പോ​ലും തു​ട​ർ തോ​ൽ​വി​ക​ളെ​ന്ന ച​രി​ത്രം തി​രു​ത്താ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​നും സം​ഘ​ത്തി​നു​മാ​യി​ല്ല. കു​ട്ടി​ക്രി​ക്ക​റ്റി​ലും കം​ഗാ​രു നാ​ട്ടി​ലെ വ​നി​ത​ക​ളു​മാ​യി അ​ത്ര ന​ല്ല റെ​ക്കോ​ഡ​ല്ല ഇ​ന്ത്യ​ക്ക്. 31 മ​ത്സ​ര​ങ്ങ​ളി​ൽ ജ​യി​ച്ച​ത് ആ​റെ​ണ്ണ​ത്തി​ൽ മാ​ത്രം.

മ​ല​യാ​ളി ഓ​ൾ റൗ​ണ്ട​ർ മി​ന്നു​മ​ണി ടീ​മി​ലു​ണ്ട്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ട്വ​ന്റി20 പ​ര​മ്പ​ര​യി​ൽ മി​ന്നു​വി​ന് ആ​ദ്യ ഇ​ല​വ​നി​ൽ അ​വ​സ​രം ല​ഭി​ച്ചി​രു​ന്നി​ല്ല. ടീ​മി​ലെ ബ​ഹു​ഭൂ​രി​ഭാ​ഗം പേ​രും ക​ഴി​ഞ്ഞ ദി​വ​സം സ​മാ​പി​ച്ച ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ ക​ളി​ച്ച​വ​രാ​ണ്.

ടീം ​ഇ​വ​രി​ൽ​നി​ന്ന്

ഇ​ന്ത്യ: ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (ക്യാ​പ്റ്റ​ൻ), സ്മൃ​തി മ​ന്ദാ​ന (വി​സി), ജെ​മീ​മ റോ​ഡ്രി​ഗ​സ്, ഷ​ഫാ​ലി വ​ർ​മ, ദീ​പ്തി ശ​ർ​മ, യാ​സ്തി​ക ഭാ​ട്യ, റി​ച്ച ഘോ​ഷ്, അ​മ​ൻ​ജ്യോ​ത് കൗ​ർ, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ, മ​ന്ന​ത്ത് ക​ശ്യ​പ്, സൈ​ക ഇ​സ്ഹാ​ഖ്, രേ​ണു​ക സി​ങ് താ​ക്കൂ​ർ, ടി​റ്റാ​സ് സാ​ധു, പൂ​ജ വ​സ്ത്ര​കാ​ർ, ക​നി​ക അ​ഹൂ​ജ, മി​ന്നു മ​ണി.

ആ​സ്‌​ട്രേ​ലി​യ: അ​ലി​സ ഹീ​ലി (ക്യാ​പ്റ്റ​ൻ), ഡാ​ർ​സി ബ്രൗ​ൺ, ഹീ​ത​ർ ഗ്ര​ഹാം, ആ​ഷ്‌​ലീ ഗാ​ർ​ഡ്‌​ന​ർ, കിം ​ഗാ​ർ​ത്ത്, ഗ്രേ​സ് ഹാ​രി​സ്, ജെ​സ് ജോ​നാ​സെ​ൻ, അ​ലാ​ന കി​ങ്, ഫോ​ബ് ലി​ച്ച്‌​ഫീ​ൽ​ഡ്, ത​ഹ് ലി​യ മ​ക്ഗ്രാ​ത്ത്, ബെ​ത്ത് മൂ​ണി, എ​ല്ലി​സ് പെ​റി, മേ​ഗ​ൻ ഷ​ട്ട്, അ​ന്ന​ബെ​ൽ സ​ത​ർ​ലാ​ൻ​ഡ്, ജോ​ർ​ജി​യ വെ​യ​ർ​ഹാം.

Tags:    
News Summary - India-Australia 1st Twenty20 on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.