'4,9,2,0,4,0,8,4,0,4,1' ; ഒ.ടി.പി നമ്പറല്ല, ഇന്ത്യൻ ബാറ്റ്​സ്​മാൻമാരുടെ സ്​കോറുകളാണ്​

കഴിഞ്ഞ പര്യടനത്തിലെ ചരിത്രജയം ആവർത്തിക്കാനായി ആസ്​ട്രേലിയയിൽ​ വെള്ളക്കുപ്പായത്തിലിറങ്ങിയ ഇന്ത്യൻ ബാറ്റ്​സ്​മാൻമാർ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുമായാണ്​ ആദ്യ ടെസ്റ്റ്​ അവസാനിപ്പിച്ചത്​.

പൃഥ്വി ഷാ (4), മായങ്ക്​ അഗർവാൾ (9), ജസ്​പ്രീത്​ ബുംറ (2),ചേതേശ്വർ പൂജാര (0), വിരാട്​ കോഹ്​ലി (4), ആജിൻക്യ രഹാനെ (0), ഹനുമാ വിഹാരി (8),വൃദ്ധിമാൻ സാഹ (4),രവിചന്ദ്ര അശ്വിൻ (0),ഉമേഷ്​ യാദവ്​ (4), മുഹമ്മദ്​ ഷമി (1) എന്നിങ്ങനെയാണ്​ ഇന്ത്യൻ ബാറ്റ്​സ്​മാൻമാരുടെ സ്​കോറുകൾ. ഇതിനെ പ്രതീകാത്മകമായി 4920408404 എന്ന നമ്പറിലൂടെ ഇന്ത്യൻ മുൻ ഓപ്പണർ വീരേന്ദർ സേവാഗ്​ ഇത്​ മറക്കാനുള്ള ഒ.ടി.പിയാ​െണന്ന്​ പരിഹസിച്ചു.

ആദ്യ ഇന്നിങ്​സിൽ ലീഡ്​ നേടിയ ശേഷം അവിശ്വസനീയമായിരുന്നു ഇന്ത്യയുടെ വീഴ്ച. ടീമിലെ ഒരാൾക്ക്​ പോലും രണ്ടക്കം കടക്കാനായില്ല. അഞ്ച്​ വിക്കറ്റെടുത്ത ജോഷ്​ ഹേസൽവുഡും നാല്​ വിക്ക​റ്റെടുത്ത പാറ്റ്​ കമ്മിൻസുമാണ്​ ഇന്ത്യയെ എറിഞ്ഞുവീഴ്​ത്തിയത്​. ആദ്യ മത്സരത്തിന്​ ശേഷം വിരാട്​ കോഹ്​ലികൂടി മടങ്ങുന്നതോടെ മൂന്ന്​ ടെസ്റ്റുകൾ കൂടി അവശേഷിക്കുന്ന പര്യടനത്തിൽ ഓസീസ്​ പേസ്​ പടയെ ഇന്ത്യ എങ്ങ​െന അതിജീവിക്കുമെന്ന്​ കണ്ടറിയണം. 

Tags:    
News Summary - India crashed to 36 all out in at Adelaide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.