ലണ്ടൻ: ട്വന്റി20ക്കു പിന്നാലെ ഇന്ത്യയും ഇംഗ്ലണ്ടും ഏകദിന പോരിന് തുടക്കമിടുന്നു. മൂന്നു മത്സര പരമ്പരയിലെ ആദ്യ കളിക്ക് ചൊവ്വാഴ്ച തുടക്കമാവും. ട്വന്റി20 പരമ്പര സ്വന്തമാക്കിയ രോഹിത് ശർമയും സംഘവും ഏകദിനത്തിലും മുൻതൂക്കം നേടാനുള്ള ലക്ഷ്യത്തിലാണ്.
ട്വന്റി20 ടീമിലില്ലാതിരുന്ന ശിഖർ ധവാൻ, മുഹമ്മദ് ഷമി, ശാർദുൽ ഠാകുർ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് തുടങ്ങിയവർ ഏകദിന ടീമിലുണ്ട്. ആദ്യ ട്വന്റി20ക്കുശേഷം പുറത്തായ അർഷ്ദീപ് സിങ്ങും തിരിച്ചെത്തുന്നു. ധവാനായിരിക്കും രോഹിതിനൊപ്പം ഓപൺ ചെയ്യുക. സൂര്യകുമാർ യാദവിന്റെയും ഹാർദിക് പാണ്ഡ്യയുടെയും ഫോം ഇന്ത്യക്ക് ആശ്വാസമാണ്. അവസാന ട്വന്റി20ക്കിടെ തുടയിലെ പേശിക്ക് പരിക്കേറ്റ വിരാട് കോഹ്ലി ആദ്യ ഏകദിനത്തിൽ കളിക്കാൻ സാധ്യതയില്ല. കോഹ്ലിയില്ലെങ്കിൽ ശ്രേയസ് അയ്യർക്ക് അവസരം ലഭിക്കും.
ജോസ് ബട്ലർ നയിക്കുന്ന ഇംഗ്ലണ്ട് ടീമിലേക്ക് ട്വന്റി20യിലെ വിശ്രമത്തിനുശേഷം പരിചയസമ്പന്നരായ ജോ റൂട്ടും ബെൻ സ്റ്റോക്സും ജോണി ബെയർസ്റ്റോയും തിരിച്ചെത്തുന്നുണ്ട്.
ടീം-ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, ഇഷാൻ കിഷൻ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ശാർദുൽ ഠാകുർ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്.
ഇംഗ്ലണ്ട്: ജോസ് ബട്ലർ (ക്യാപ്റ്റൻ), ജേസൺ റോയ്, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ, മുഈൻ അലി, ഹാരി ബ്രൂക്, ബ്രൈഡൻ കാർസ്, സാം കറൻ, ലിയാം ലിവിങ്സ്റ്റൺ, ക്രെയ്ഗ് ഓവർട്ടൻ, മാത്യു പാർകിൻസൺ, ഫിൽ സാൾട്ട്, റീസ് ടോപ്ലി, ഡേവിഡ് വില്ലി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.