നോട്ടിങ്ഹാം: ട്രെന്റ് ബിഡ്ജ് ടെസ്റ്റിൽ ഇന്ത്യ ഡ്രൈവിങ് സീറ്റിൽ. അവസാന ദിനം ഇന്ത്യക്ക് വിജയത്തിലേക്ക് വേണ്ടത് 157 റൺസ് കൂടി. ഇംഗ്ലണ്ടിന് ജയിക്കാൻ ഒൻപത് വിക്കറ്റും. വിജയം നേടിയാൽ ട്രെന്റ്ബിഡ്ജിലെ ഏറ്റവും വലിയ റൺ ചേസിങ്ങാകും ഇന്ത്യയുടേത്. 12 വീതം റൺസുമായി രോഹിത് ശർമയും ചേതേശ്വർ പുജാരയുമാണ് ക്രീസിലുള്ളത്. 26 റൺസെടുത്ത കെ.എൽ രാഹുലിനെ സ്റ്റുവർട്ട് ബ്രോഡ് പുറത്താക്കുകയായിരുന്നു.
ഒന്നാം ഇന്നിങ്സിൽ 95 റൺസ് ലീഡ് വഴങ്ങിയിട്ടും തളരാതെ പൊരുതിയ ഇംഗ്ലണ്ട് ഇന്ത്യക്ക് മുന്നിൽ മാന്യമായ 208 റൺസിന്റെ ലക്ഷ്യം മുന്നോട്ടുവെക്കുകയായിരുന്നു. രണ്ടാം വട്ടം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 278 റൺസാണെടുത്തത്. നായകെൻറ ബാറ്റിങ് കാഴ്ചവെച്ച ജോ റൂട്ടിെൻറ സെഞ്ച്വറി (109) മികവിലായിരുന്നു ഇംഗ്ലണ്ടിന്റെ പോരാട്ടം. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഒടുവിൽ ഇംഗ്ലണ്ടിന്റെ തിരിച്ചടിക്ക് വിരാമമിട്ടത്.
ജോണി ബെയർസ്റ്റോ (30), ഡോം സിബ്ലി (28), ഡാൻ ലോറൻസ് (25), സാം കറൻ (30 നോട്ടൗട്ട്) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ. റോറി ബേൺസ് (18), ജോസ് ബട്ലർ (17), ഒലി റോബിൻസൺ (15) സാക് ക്രോളി (6), സ്റ്റുവാർട്ട് ബ്രോഡ് (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ. മുഹമ്മദ് സിറാജും ഷർദുൽ ഠാക്കൂറും രണ്ടു വിക്കറ്റ് വീതവും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി.
21ാം സെഞ്ച്വറിയുമായി മിന്നിത്തിളങ്ങിയ റൂട്ടിെൻറ കരുത്തിലാണ് ഇംഗ്ലണ്ട് മുന്നേറിയത്. വിക്കറ്റ് നഷ്ടമില്ലാതെ 25 റൺസുമായി നാലാം ദിനം കളി തുടങ്ങിയ ഇംഗ്ലണ്ടിന് 46ലെത്തുേമ്പാഴേക്കും ബേൺസിനെയും ക്രോളിയെയും നഷ്ടമായെങ്കിലും നാലാമതായെത്തിയ റൂട്ട്, സിബ്ലിയെ കൂട്ടുപിടിച്ച് ടീമിനെ മുന്നോട്ടുനയിച്ചു. സിബ്ലി ഒരറ്റത്ത് നങ്കൂരമിട്ടപ്പോൾ മറുവശത്ത് റൂട്ട് ഏകദിന മൂഡിലായിരുന്നു. തുടരെ ബൗണ്ടറികൾ പായിച്ച റൂട്ട് മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരിക്കെ മികച്ച ഇന്നിങ്സുമായി സെഞ്ച്വറിയിലേക്ക് മുന്നേറുകയും ടീമിനെ ഭേദപ്പെട്ട നിലയിലെത്തിക്കുകയും ചെയ്തശേഷമാണ് പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.