കൊൽക്കത്ത: വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയും തൂത്തുവാരാനായി ഇന്ത്യ ഇന്നിറങ്ങുന്നു. അർധസെഞ്ച്വറികളുമായി രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ വിജയശിൽപികളായ വിരാട് കോഹ്ലിക്കും ഋഷഭ് പന്തിനും മൂന്നാം ട്വന്റി20യിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. ശ്രീലങ്കക്കെതിരായ പരമ്പരയിൽ നിന്ന് ഒഴിവാക്കിയ ഇരുതാരങ്ങളും ടീമിന്റെ ബയോബബിൾ വിട്ടിരുന്നു.
കോഹ്ലിയുടെയും പന്തിന്റെയും അഭാവത്തിൽ ശ്രേയസ് അയ്യർ, റുതുരാജ് ഗെ്യ്ക്വാദ്, ദീപക് ഹൂഡ എന്നിവർ ഊഴം കാത്തിരിക്കുന്നു. പരീക്ഷണത്തിന് മുതിരുകയാണെങ്കിൽ പേസർമാരായ മുഹമ്മദ് സിറാജിനോ ആവേഷ് ഖാനോ ഒരുപക്ഷേ അവസരം നൽകും.
നേരത്തെ ഏകദിന പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരിയിരുന്നു. ട്വന്റി20 ലോകകപ്പിന് മുമ്പ് വിൻഡീസിനെതിരെ ലിമിറ്റഡ് ഓവർ പരമ്പരകൾ ചേർത്ത് 6-0ത്തിന്റെ ലീഡ് ഇന്ത്യൻ ടീമിന് നൽകുന്ന ആത്മവിശ്വാസം ചില്ലറയാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.