ബ്രിസ്‌ബേന്‍: ട്വന്റി 20 ലോകകപ്പിൽ വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടത്തിന് കളമൊരുങ്ങുന്നതിനിടെ പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റർ ബാബർ അസമിന് സമ്മാനവുമായി ഇന്ത്യയുടെ മുൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്‌കറെത്തി. ലോകകപ്പിനായി ആസ്ട്രേലിയയില്‍ എത്തിയ ബാബറിന് പിറന്നാൾ സമ്മാനവുമായാണ് ഗവാസ്കർ എത്തിയത്.
പാക് താരങ്ങൾക്കൊപ്പം 28ാം പിറന്നാൾ ആഘോഷിക്കുന്നതിനിടെയായിരുന്നു ഗവാസ്‌കറിന്റെ വരവ്. ബാറ്റിങ് മെച്ചപ്പെടുത്താനുള്ള ചില തന്ത്രങ്ങൾ ബാബറിന് പറഞ്ഞുകൊടുത്ത ഗവാസ്കർ പാക് നായകന് തന്‍റെ സ്നേഹ സമ്മാനവും കൈമാറി. ഓട്ടോഗ്രാഫോടുകൂടിയ തൊപ്പിയായിരുന്നു സമ്മാനം. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ഉയർന്ന റാങ്കുള്ള താരമാണ് ബാബർ അസം.
23നാണ് ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്താൻ 10 വിക്കറ്റിന് തോൽപിച്ചിരുന്നു. എന്നാല്‍ ഇത്തവണ അയൽക്കാരെ തോല്‍പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.