സതാംപ്ടൺ: തെളിഞ്ഞ പകലിൽ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്് ഫൈനലിന്‍റെ റിസർവ് ദിനത്തിൽ മത്സരം ആരംഭിച്ചതോടെ ഇന്ത്യക്ക് മേൽ ആശങ്കയുടെ കാർമേഘം ഇരുണ്ടുകൂടുന്നു. ഒടുവിൽ വിവരം ലഭിക്കുേമ്പാൾ അഞ്ചിന് 109 റൺസെന്ന നിലയിലാണ് ഇന്ത്യ. രണ്ട് വിക്കറ്റിന് 64 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ബാറ്റിങ്ങിലെ നെടുംതൂണുകളായ വിരാട് കോഹ്ലിയെയും ചേതേശ്വർ പുജാരയെയും വേഗം നഷ്ടമായി. ടീം സ്കോർ 109ൽ നിൽക്കേ 13 റൺസുമായി അജിൻക്യ രഹാനെയും മടങ്ങിയതോടെ ഇന്ത്യ ആശങ്കയുടെ തീരത്താണ്.
13 റൺസെടുത്തുനിൽക്കേ കോഹ്ലിയെ വിക്കറ്റ് കീപ്പർ വാൽട്ടിങ്ങിന്‍റെ കൈകളിലെത്തിച്ച് കൈൽ ജാമിസണാണ് ആദ്യ പ്രഹരം നൽകിയത്. ആദ്യ ഇന്നിങ്സിലും കോഹ്ലിയെ പുറത്താക്കിയത് ജാമിസണായിരുന്നു. ടീം സ്കോർ ബോർഡിൽ ഒരു റൺസ് കൂടി കൂട്ടിച്ചേർക്കുേമ്പാഴേക്കും പുജാരയെയും ജാമിസൺ പവലിയനിലേക്ക് മടക്കി.
21 റൺസുമായി റിഷഭ് പന്തും റൺസൊന്നുമെടുക്കാതെ രവീന്ദ്ര ജദേജയുമാണ് ക്രീസിൽ. ആദ്യ ഇന്നിങ്സിൽ 32 റൺസിന്‍റെ ലീഡുള്ള ന്യൂസിലൻഡിന് ഇന്ത്യയെ വേഗത്തിൽ പുറത്താക്കിയാൽ വിജയപ്രതീക്ഷ ശേഷിക്കുന്നുണ്ട്. പരമാവധി ക്രീസിലുറച്ച് നിന്ന് മത്സരം സമനിലയിലേക്ക് നയിക്കാനാകും ഇന്ത്യൻ ശ്രമം. അതല്ലെങ്കിൽ ബൗളിങ്ങിൽ അത്ഭുതങ്ങൾ സംഭവിക്കാനോ മഴ പെയ്യാനോ പ്രാർഥിക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.