ദുബൈ: വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ ഫൈനലിൽ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 3-1ന് ജയിച്ച ഇന്ത്യ 72.22 പോയൻറ് ശരാശരിയോടെയാണ് ഒന്നാം സ്ഥാനക്കാരായത്. നേരേത്ത ഫൈനലിൽ ഇടം നേടിയ ന്യൂസിലൻഡാണ് കിരീടപ്പോരാട്ടത്തിലെ എതിരാളികൾ. ജൂൺ 18 മുതൽ ഇംഗ്ലണ്ടിലെ ലോഡ്സിലാണ് ഫൈനൽ. ഏകദിന ലോകകപ്പിൽ ഇന്ത്യയെ സെമിയിൽ പുറത്താക്കിയ കിവികളോട് പകരം ചോദിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
ആറു പരമ്പരകളിൽ അഞ്ചിലും ജയിച്ച ഇന്ത്യ ന്യൂസിലൻഡിനെതിരെ മാത്രമാണ് (0-2) തോറ്റത്. വിൻഡീസ് (2-0), ദക്ഷിണാഫ്രിക്ക (3-0), ബംഗ്ലാദേശ് (2-0), ആസ്ട്രേലിയ (2-1), ഇംഗ്ലണ്ട് (3-1) എന്നിവർക്കെതിരെ പരമ്പര ജയിച്ചു. 17 ടെസ്റ്റിൽ 12 ജയവും നാലു തോൽവിയും ഒരു സമനിലയും. എന്നാൽ ന്യൂസിലൻഡ് ഏറിയ കളികളും സ്വന്തം നാട്ടിലാണ് വിജയിച്ചതെന്ന വിമർശനം നിലനിൽക്കുന്നുണ്ട്.
ഇംഗ്ലണ്ടുമായി നാലുമത്സര പരമ്പരക്കിറങ്ങുേമ്പാൾ ടെസ്റ്റ് ചാംപ്യൻഷിപ്പിലെത്താൻ 3-1നോ 2-1നോ വിജയം സ്വന്തമാക്കണമെന്നായിരുന്നു ഇന്ത്യക്ക് മുന്നിലുള്ള വെല്ലുവിളി. പരമ്പര 2-2ന് അവസാനിച്ചാൽ ആസ്ട്രേലിയ സെമി ഫൈനലിലേക്ക് മുന്നേറുമെന്ന സ്ഥിതിയായിരുന്നു. 3-1നോ 4-0ത്തിനോ വിജയിച്ചാൽ ഇംഗ്ലണ്ട് ഫൈനലിലെത്തുമായിരുന്നു. എന്നാൽ ആദ്യ ടെസ്റ്റിലെ വമ്പൻ പരാജയത്തിന് ശേഷം ഉണർന്നെണീറ്റ ഇന്ത്യ ഇംഗ്ലണ്ടിനെ തരിപ്പണമാക്കിയാണ് ഫൈനലിലേക്ക് മാർച്ച് ചെയ്യുന്നത്.
PC M W L D Pts PC %
ഇന്ത്യ 720 17 12 4 1 520 72.22
ന്യൂസിലൻഡ് 600 11 7 4 0 420 70.00
ആസ്ട്രേലിയ 480 14 8 4 2 332 69.17
ഇംഗ്ലണ്ട് 720 21 11 7 3 442 61.39
പാകിസ്താൻ 660 12 4 5 3 286 43.33
*PC മത്സരിച്ച പോയൻറ്, M മാച്ച്, W ജയം, L തോൽവി, D ഡ്രോ, Pts നേടിയ പോയൻറ്, PC % പോയൻറ് ശതമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.