തിരുവനന്തപുരം: ഈമാസം 28ന് കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി20 മത്സരത്തിന്‍റെ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം സുരേഷ്ഗോപി നിര്‍വഹിക്കും.
തിങ്കളാഴ്ച വൈകീട്ട് 6.30ന് പാളയം ഹോട്ടൽ താജ് വിവാന്തയിൽ നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സജന്‍ കെ. വര്‍ഗീസ് അധ്യക്ഷത വഹിക്കും. തുടർന്ന് രാത്രി 7.30 മുതൽ ടിക്കറ്റുകൾ ഓൺലൈൻ പ്ലാറ്റ്ഫോമായ പേ.ടി.എമ്മിലൂടെ ലഭിക്കും.
മത്സരത്തിന്‍റെ ടീസര്‍ വിഡിയോയുടെ പ്രകാശനം മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണെ ആദരിക്കും. മത്സരത്തിന്റെ ബാങ്കിങ് പാട്ണറായ ഫെഡറല്‍ ബാങ്കുമായും ടിക്കറ്റിങ് പാട്ണറായ പേടിഎം ഇന്‍സൈഡറുമായും മെഡിക്കല്‍ പാട്ണറായ അനന്തപുരി ഹോസ്പിറ്റലുമായുമുള്ള ധാരണ പത്രങ്ങൾ ചടങ്ങില്‍വെച്ച കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.