പുണെ: ഇന്ത്യ-ശ്രീലങ്ക ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച പുണെ എം.സി.എ സ്റ്റേഡിയത്തിൽ നടക്കും. ആദ്യ കളിയിൽ രണ്ട് റണ്ണിന് ജയിച്ച ആതിഥേയർ പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്. ഒരു മത്സരംകൂടി ശേഷിക്കെ ഇന്നത്തെ ജയത്തോടെ പരമ്പര നേടുകയാണ് ഹാർദിക് പാണ്ഡ്യയുടെ യുവനിരയുടെ ലക്ഷ്യം. ശ്രീലങ്കയെ സംബന്ധിച്ച് വിജയം അനിവാര്യമാണ്.
ചൊവ്വാഴ്ച ഇന്ത്യ കുറിച്ച 163 റൺസ് വിജയലക്ഷ്യത്തിന് തൊട്ടരികെ വീഴുകയായിരുന്നു ഇവർ. ഇന്ത്യൻ ബൗളർമാരുടെയും ഫീൽഡർമാരുടെയും മികവാണ് പരാജയ വക്കിൽനിന്ന് ജയം കൈപ്പിടിയിലൊതുക്കാൻ സഹായിച്ചത്.
ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും സജീവമാണെങ്കിലും ശിവം മാവി എന്ന പേര് ക്രിക്കറ്റ് പ്രേമികൾക്ക് അത്ര സുപരിചിതമല്ലായിരുന്നു. ഇതുവരെ ഒരു അന്താരാഷ്ട്രമത്സരം പോലും കളിക്കാത്ത താരത്തെ ട്വന്റി20 ടീമിലേക്ക് വിളിക്കുകയും അപ്രതീക്ഷിതമായി ആദ്യ മത്സരത്തിൽതന്നെ അവസരം നൽകുകയും ചെയ്തു.
ടീം മാനേജ്മെൻറ് തന്നിലർപ്പിച്ച വിശ്വാസം 24കാരനായ ഉത്തർപ്രദേശ് സ്വദേശി കാക്കുകയുംചെയ്തു. നാല് ഓവറിൽ 22 റൺസ് മാത്രം നാല് ലങ്കൻ വിക്കറ്റുകൾ പോക്കറ്റിലാക്കി. അരങ്ങേറ്റത്തിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.