ഇന്ത്യയെ ബാറ്റിങ്ങിനയച്ച് അഫ്ഗാൻ; രോഹിത്തിന് പകരം രാഹുൽ ക്യാപ്റ്റൻ; ഇന്ത്യ ആറു ഓവറിൽ 52

ദുബൈ: ഏഷ്യ കപ്പ് ട്വന്‍റി20യിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്താൻ ബൗളിങ് തെരഞ്ഞെടുത്തു. ഫൈനൽ കാണാതെ പുറത്തായ ഇരുടീമുകളുടെയും മത്സരം ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിലാണ്.

ക്യാപ്റ്റൻ രോഹിത് ശർമക്ക് വിശ്രമം അനുവദിച്ചതിനാൽ കെ.എൽ. രാഹുലാണ് ടീമിനെ നയിക്കുന്നത്. രാഹുലും വീരാട് കോഹ്ലിയുമാണ് ഓപ്പണിങ് ചെയ്തത്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഇന്ത്യ ആറു ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 52 റൺസ് എടുത്തിട്ടുണ്ട്.

യുസ്‍വേന്ദ്ര ചഹൽ, ഹാർദിക് പാണ്ഡ്യ എന്നിവർക്കും വിശ്രമം അനുവദിച്ചു. പകരം ദിനേഷ് കാർത്തിക്, അക്ഷർ പട്ടേൽ, ദീപക് ചാഹർ എന്നിവർ ടീമിൽ ഇടംപിടിച്ചു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിനെ അഫ്ഗാൻ നിലനിർത്തി.

Tags:    
News Summary - India vs Afghanistan, Asia Cup 2022 Super 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.