ബോർഡർ- ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റിൽ പരമ്പര ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ ആസ്ട്രേലിയക്കെതിരെ ശക്തമായ നിലയിൽ. മൂന്നാം ദിനം യുവതാരം ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറിക്ക് (128) പിന്നാലെ നാലാം ദിനം സൂപ്പർതാരം വിരാട് കോഹ്‍ലിയും ശതകം കുറിച്ചതോടെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 455 റൺസ് പിന്നിട്ടിരിക്കുകയാണ് ഇന്ത്യ.
241 പന്തുകളിൽ അഞ്ച് ബൗണ്ടറികളടക്കം ശതകം കുറിച്ച കോഹ്‍ലി ബാറ്റിങ് തുടരുകയാണ്. നാലാം ദിനം ഒരു ബൗണ്ടറി പോലും നേടാതെയാണ് താരം സെഞ്ച്വറിയിലേക്കെത്തിയത്. ഓൾറൗണ്ടർ അക്സർ പട്ടേലാണ് കോഹ്‍ലിക്കൊപ്പം ബാറ്റേന്തുന്നത്. 28 റൺസെടുത്ത രവീന്ദ്ര ജദേജയെയും 44 റൺസെടുത്ത ശ്രീകർ ഭാരതിന്റെയും വിക്കറ്റുകളാണ് ഇന്ന് ഇന്ത്യക്ക് നഷ്ടമായത്.
മൂന്നാം ടെസ്റ്റിൽ കളി ജയിച്ച കരുത്തുമായി അവസാന അങ്കത്തിനിറങ്ങിയ ആസ്ട്രേലിയ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം ശരിവെക്കുന്ന രീതിയിലായിരുന്നു കംഗാരുക്കളുടെ ബാറ്റിങ്. ഉസ്മാൻ ഖ്വാജയും (180) കാമറോൺ ഗ്രീനും (114) ചേർന്ന് ആദ്യ ഇന്നിങ്സിൽ ആതിഥേയർക്ക് കൂറ്റൻ സ്കോർ (480) സമ്മാനിച്ചു. എന്നാൽ, ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചിൽ ഇന്ത്യയും അതേ മികവിലാണ് മറുപടി ബാറ്റിങ് തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.