ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റ് രണ്ടു ദിവസം അകലെ നിൽക്കെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചിനെ ചൊല്ലി ഇരുപക്ഷത്തും കണക്കുകൂട്ടലുകൾ സജീവം. രണ്ടുതരം പിച്ച് സജ്ജമാണെന്നും കറുപ്പ്, ചുവപ്പ് മണ്ണുകളിൽ ഒരുക്കിയ പിച്ചുകളാണെന്നും നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിൽ ഏതാണ് മത്സരത്തിന് തെരഞ്ഞെടുക്കുക എന്നതിനെ ആശ്രയിച്ചാകും ഇരു ടീമുകളുടെയും തന്ത്രങ്ങൾ.
മത്സരത്തിന് മുന്നോടിയായി ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് പിച്ചിലെത്തി സൂക്ഷ്മ പരിശോധന നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുമ്പും പിച്ച് പരിശോധനയും പരാതികളും ഓസീസ് നിരയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്.
പരമ്പരയിലുടനീളം പിച്ച് വിവാദ വിഷയങ്ങളിലൊന്നായി നിലനിൽക്കുന്നുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത ഇന്ത്യക്കു മുന്നിൽ വെല്ലുവിളിയായി നിലനിൽക്കെ എന്തു വില കൊടുത്തും വിജയം പിടിക്കുകയാണ് ആതിഥേയരുടെ ലക്ഷ്യം. എന്നാൽ, മൂന്നാം ടെസ്റ്റിൽ ആധികാരിക ജയം സ്വന്തമാക്കിയ ഓസീസ് ഈ കളിയും ജയിച്ച് ഇന്ത്യക്കൊപ്പമെത്താമെന്ന കണക്കുകൂട്ടലിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.