പൂനെ: ശിഖർ ധവാനും വിരാട് കോഹ്ലിയും നിലമൊരുക്കിയ ഇന്നിങ്സിൽ നിന്നും കെ.എൽ രാഹുലും ക്രുനാൽ പാണ്ഡ്യയും വിളവ് കൊയ്തതോടെ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. 40 ഓവറിൽ 205 റൺസിന് അഞ്ചുവിക്കറ്റ് നഷ്ടമായിരുന്ന ഇന്ത്യക്കായി അവസാന ഓവറുകളിൽ ആഞ്ഞടിച്ച രാഹുലും പാണ്ഡ്യയും ചേർന്ന് സ്കോർ 300 കടത്തുകയായിരുന്നു. വെറും 26 പന്തിൽ അർധ ശതകം കുറിച്ച ക്രുണാൽ തന്‍റെ അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കിയാണ് തിരികെ നടന്നത്. നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റിന് 317റൺസെന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പതുക്കെയാണ് സ്കോർ ചെയ്തുതുടങ്ങിയത്. 15.1 ഓവറിൽ ഇന്ത്യൻ സ്കോർ 64 റൺസിലെത്തിയിരിക്കവേ 28 റൺസെടുത്ത രോഹിത് ശർമയാണ് ആദ്യം പുറത്തായത്. തുടർന്നെത്തിയ കോഹ്ലിയും (56) ധവാനും (98) ക്രീസിലുറച്ചതോടെ ഇന്ത്യൻ സ്കോർ പതിയെ കുതിച്ചുതുടങ്ങി. അർധ ശതകം കുറിച്ചതിന് പിന്നാലെ കോഹ്ലിയും തൊട്ടുപിന്നാലെ ശ്രേയസ് അയ്യറും (6) മടങ്ങി. സെഞ്ച്വറിയിലേക്ക് ബാറ്റുവീശിയിരുന്ന ധവാനെ ബെൻസ്റ്റോ്ക്സ് മോർഗന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.
അവസാന ഓവറുകളിൽ വെടിക്കെട്ട് തീർക്കാൻ ശേഷിയുള്ളI ഹാർദിക് പാണ്ഡ്യ ഒരു റൺസുമായി മടങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായെങ്കിലും രാഹുലും ക്രുണാലും ചേർന്ന് ഇന്ത്യയെ എടുത്തുയർത്തുകയായിരുന്നു. ഇംഗ്ലണ്ടനായി സ്റ്റോക്സ് മൂന്നും മാർക്വുഡ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഷർദുൽ ഠാക്കൂർ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ് എന്നിവർക്കൊപ്പം അരങ്ങേറ്റക്കാരനായി പ്രസിദ് കൃഷണയെയും കൊണ്ടാണ് ഇന്ത്യ ബൗളിങ്ങിനിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.