​ഇംഗ്ലണ്ട്​ 578ന്​ പുറത്ത്​; ഇന്ത്യക്ക്​ തുടക്കത്തിലേ തിരിച്ചടി

െചന്നൈ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ്​ ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്​സിൽ ഇംഗ്ലണ്ട്​ 578 റൺസെടുത്തു. എട്ടിന്​ 555 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ്​ പുനരാരംഭിച്ച ഇംഗ്ലണ്ടിന് 23 റൺസ്​ മാത്രമാണ്​ സ്​കോർ ബോർഡിൽ ചേർക്കാനായത്​.

ഡോം ബെസിനെ (34) ജസ്​പ്രീത്​ ബൂംറ വിക്കറ്റിന്​ മുന്നിൽ കുടുക്കി. ജെയിംസ്​ ആൻഡേഴ്​സണിന്‍റെ കുറ്റിതെറുപ്പിച്ച അശ്വിനാണ്​ (1) ഇംഗ്ലീഷ്​ ഇന്നിങ്​സ്​ അവസാനിപ്പിച്ചത്​.

​ഇന്ത്യക്കായി അശ്വിനും ബൂംറയും മൂന്ന്​ വിക്കറ്റ്​ വീതം വീഴ്​ത്തി. ഇശാന്ത്​ ശർമയും ശഹബാസ്​ നദീമും രണ്ട്​ വിക്കറ്റെടുത്തു.

നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടിയ നായകൻ ജോ റൂട്ടിന്‍റെ (218) മികവിലാണ്​ ഇംഗ്ലണ്ട്​ ഇന്ത്യക്ക്​ മുന്നിൽ റൺമല പടുത്തുയർത്തിയത്​. 100ാം ടെസ്റ്റിൽ ഇരട്ടസെഞ്ച്വറി നേടുന്ന ആദ്യ താരമാണ്​ റൂട്ട്​.

2011ന്​ ശേഷം സ്വന്തം മണ്ണിൽൽ ഇതാദ്യമായാണ് ഇന്ത്യ ഇന്നിങ്സില്‍ 550ന് മുകളില്‍ വഴങ്ങുന്നത്.

കൂറ്റൻ സ്​കോർ പിന്തുടരുന്ന ഇന്ത്യക്ക്​ തുടക്കത്തിലേ തിരിച്ചടിയേറ്റു. ഓപണർ രോഹിത്​ ശർമ വെറും ആറ്​ റൺസ്​ മാത്രം ചേർത്ത്​ മടങ്ങി. ജോഫ്ര ആർച്ചറുടെ പന്തിൽ വിക്കറ്റിന്​ പിന്നിൽ ജോസ്​ ബട്​ലർക്ക്​ പിടി നൽകുകയായിരുന്നു. അഞ്ച്​ ഓവർ കഴിഞ്ഞ​പ്പോൾ ഒന്നിന്​ 22 റൺസെന്ന നിലയിലാണ്​ ഇന്ത്യ. 13 റൺസുമായി ശുഭ്​മാൻ ഗില്ലും മൂന്ന്​ റൺസുമായി ചേതേശ്വർ പുജാരയുമാണ്​ ക്രീസിൽ. 

Tags:    
News Summary - India vs England 1st Test Day 3: England 578-all out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.