1,10,000 സീറ്റുകൾ!; ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിൽ മത്സരം പ്രഖ്യാപിച്ചു

ലോകത്തി​െല ഏറ്റവും വലിയ ക്രിക്കറ്റ്​ സ്​റ്റേഡിയമെന്ന ഖ്യാതിയുള്ള അഹമ്മദാബാദിലെ മെ​ാ​ട്ടേര​ സ്​റ്റേഡിയത്തിൽ അന്താരാഷ്​ട്ര മത്സരങ്ങൾക്ക്​ അരങ്ങുണരുന്നു. അടുത്ത വർഷമാദ്യം ഇന്ത്യയിലെത്തുന്ന ഇംഗ്ലണ്ട്​ ടീം രണ്ടുടെസ്​റ്റുകൾ അഹമ്മദാബാദ്​ ​മൊ​ട്ടേര സ്​റ്റേഡിയത്തിൽ കളിക്കും. ഇതിലൊരു ടെസ്​റ്റ്​ ഡേ നൈറ്റ്​-പിങ്ക്​ ബാൾ ടെസ്​റ്റായിരിക്കും. പരമ്പരയിലെ ആദ്യ രണ്ട്​ ടെസ്​റ്റ്​ മത്സരങ്ങൾ ചെന്നൈ ചെപ്പോക്ക്​ സ്​റ്റേഡിയത്തിലാകും നടക്കുക. എന്നാൽ കാണികളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

''രണ്ട്​ ടെസ്​റ്റുകളും അഞ്ച്​ ട്വൻറി 20കളും അഹമ്മദാബാദ്​ സ്​റ്റേഡിയത്തിൽ നടക്കും. മൂന്നാം ടെസ്​റ്റ്​ ഡേ​ നൈറ്റായിരിക്കും. ഇത്​​ ഫെബ്രുവരി 24 മുതലാകും നടക്കുക'' - ബി.സി.സി.ഐ സെക്രട്ടറി ജയ്​ ഷാ അറിയിച്ചു.

1,10,000 സീറ്റിങ്​ കപ്പാസിറ്റിയുള്ള അഹമ്മദാബാദ്​ സ്​റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്​റ്റേഡിയമായിരിക്കും. 1,00,024 സീറ്റിങ്​ കപ്പാസിറ്റിയുള്ള ആസ്​ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ്​ ഗ്രൗണ്ടാണ്​ നിലവിൽ ഒന്നാമത്​.

ഈ വർഷമാദ്യം ഇന്ത്യയിലെത്തിയ അമേരിക്കൻ പ്രസിഡൻറായിരുന്ന ഡോണൾഡ്​ ട്രംപാണ്​ നവീകരിച്ച സ്​റ്റേഡിയം ഉദ്​ഘാടനം ചെയ്​തത്​. 1982ൽ ഉദ്​ഘാടനം ചെയ്​ത ഈ സ്​റ്റേഡിയത്തിൽ ഇതുവരെ 12 ടെസ്​റ്റ്​ മത്സരങ്ങളും 24 ഏകദിന മത്സരങ്ങളും അരങ്ങേറിയിട്ടുണ്ട്​. 700 കോടിയിലേറെ ചെലവഴിച്ച്​ ഈ സ്​റ്റേഡിയം ഗുജറാത്ത്​ ക്രിക്കറ്റ്​ അസോസിയേഷൻ നവീകരിക്കുകയായിരുന്നു.

നവീകരിച്ച 75 കോർപ​േററ്റ്​ ബോക്​സുകൾ, ക്രിക്കറ്റ്​ അക്കാദമി, ഇൻഡോർ പ്രാക്​ടീസ്​, ആധുനിക മീഡിയ ബോക്​സ്​, 3000 കാറുകൾക്കും 100000 ഇരുചക്ര വാഹനങ്ങൾക്കുമുള്ള പാർക്കിങ്​, നീന്തൽകുളങ്ങൾ, ജിംനേഷ്യം, രണ്ട്​ ചെറുസ്​റ്റേഡിയങ്ങൾ എന്നിവയെല്ലാം ഇതി​െൻറ പ്രത്യേകതയാണ്​.

ഫുൾ ഷെഡ്യൂൾ

1st Test — 5-9 Feb

2nd Test — 13-17 Feb

3rd Test — 24-28 Feb

4th Test — 4-8 Mar

1st T20I — 12 Mar

2nd T20I — 14 Mar

3rd T20I — 16 Mar

4th T20I — 18 Mar

5th T20I — 20 Mar

1st ODI — 23 Mar

2nd ODI — 26 Mar

4rd ODI — 28 Mar

Tags:    
News Summary - India vs England series from Feb 5, renovated Motera stadium to host 2 Tests, 5 T20Is

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.