മുംബൈ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. വാംഖഡെയില്‍ നടന്ന രണ്ടാം ടെസ്റ്റിൽ 372 റൺസിന്‍റെ മിന്നും ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം സമനിലയിൽ കലാശിച്ചിരുന്നു.
രണ്ടാം ഇന്നിങ്സിൽ കിവികൾ 167 റൺസിനാണ് പുറത്തായത്. ആദ്യ ഇന്നിങ്സിൽ അവർ 62 റൺസിനാണ് ഓൾഔട്ടായത്. രണ്ട് ഇന്നിങ്സുകളിലായി നാല് വീതം വിക്കറ്റുകൾ വീഴ്ത്തിയ അശ്വിനും ജയന്ത് യാദവുമാണ് കിവികളെ തകർത്തത്. സ്‌കോർ - ഇന്ത്യ: 325, 276 / ന്യൂസിലൻഡ്: 62, 167
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് തോറ്റതിനുള്ള മധുരപ്രതികാരവുമായി ഇന്ത്യക്ക് ഇന്നത്തെ വിജയം. കൂടാതെ റൺസ് മാർജിനിൽ ടീം ഇന്ത്യ നേടുന്ന ഏറ്റവും വലിയ ടെസ്റ്റ് വിജയം കൂടിയാണ് ഇന്നത്തേത്.
രണ്ടാം ഇന്നിങ്സിൽ ഡാരില്‍ മിച്ചെല്‍ (60), ഹെന്‍ റി നിക്കോള്‍സ് (44) എന്നിവർക്കല്ലാതെ ന്യസിലൻഡ് നിരയിൽ ആർക്കും തിളങ്ങാനായില്ല. 140 - 5 എന്ന നിലയിലായിരുന്നു ന്യൂസിലാന്‍ഡ് നാലാം ദിനം കളി പുനരാരംഭിച്ചത്. എന്നാൽ, സ്‌കോർ ബോർഡിലേക്കു 27 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവശേഷിച്ച അഞ്ചു വിക്കറ്റുകളും കിവികൾക്ക് നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.