കൊളംബോ: പരമ്പര പിടിക്കാൻ ലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ രാഹുൽ ദ്രാവിഡിെൻറ യൂത്ത് ടീം ഇന്നിറങ്ങും. ഇംഗ്ലണ്ടിലേക്ക് ഒന്നാം നമ്പർ ടീമിനെ അയച്ച ഇന്ത്യ, ശ്രീലങ്കയിലേക്ക് രണ്ടാം നിര ടീമിനെ അയച്ച് അപമാനിച്ചുവെന്ന മുൻ ലങ്കൻ ഇതിഹാസ താരം അർജുന രണതുംഗയുടെ പരാമർശത്തിന് തക്ക മറുപടി നൽകിയാണ് ആദ്യം മത്സരത്തിൽ ശിഖർ ധവാനും സംഘവും കളംവിട്ടത്. ഉച്ചക്ക് 3 മണി മുതലാണ് മത്സരം.
അടിച്ചുതകർത്ത ഇന്ത്യയുടെ യുവനിര ഏഴു വിക്കറ്റിനായിരുന്നു ലങ്കൻപടയെ തകർത്തത്. ഏറെ പ്രയാസപ്പെട്ട് അവർ പടുത്തുയർത്തിയ 262 റൺസ് മറികടക്കാൻ ഇന്ത്യക്കു വേണ്ടിവന്നത് 37 ഓവർ മാത്രമായിരുന്നു. യുവതാരങ്ങളായ പൃഥ്വി ഷായും ഇഷാൻ കിഷനും സൂര്യകുമാർ യാദവുമെല്ലാം അടിച്ചുപരത്തിയപ്പോൾ നായകൻ ശിഖർ ധവാൻ 86 റൺസുമായി ജൂനിയർ താരങ്ങൾക്ക് കരുത്തേകി.
ബൗളിങ്ങിൽ കുൽദീപ് യാദവും യുസ്വേന്ദ്ര ചഹലും വിക്കറ്റുകൾ നേടി ഫോം കണ്ടെത്തിയിട്ടുണ്ട്. കരുത്തുറ്റ ഈ നിരക്കെതിരെ കാര്യമായി പണിപ്പെട്ടാലേ ആതിഥേയരായ ശ്രീലങ്കക്ക് തിരിച്ചുവരാനാവൂ. പരിക്ക് ഭേദമോയെങ്കിലും മലയാളി താരം സഞ്ജു സാംസണെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ സാധ്യത കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.