ഇന്ത്യ-ശ്രീലങ്ക പരമ്പര നീട്ടിയേക്കുമെന്ന്​ റിപ്പോർട്ട്​

കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ്​ ടീം സ്റ്റാഫ്​ അംഗങ്ങളിൽ രണ്ടുപേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഇന്ത്യയുമായുള്ള പരിമിത ഓവർ പരമ്പരകൾ മാറ്റിവെച്ചേക്കുമെന്ന്​ റിപ്പോർട്ട്​. ജൂലൈ 13മുതൽ 17 വരെയായിരുന്നു ടൂർണമെന്‍റ്​ നടത്താൻ നിശ്ചയിച്ചിരുന്നത്​. ലങ്കൻ ബാറ്റിങ്​ കോച്ച്​ ഗ്രാൻഡ്​ ഫ്ലവറിനും ഡേറ്റ അനലിസ്റ്റ്​ ജി.ടി നിരോഷനുമാണ്​ കോവിഡ്​ ബാധിച്ചത്​.

മൂന്ന് വീതം​ ട്വന്‍റി20, ഏകദിന മത്സരങ്ങളാണ്​ ഇന്ത്യ ലങ്കയിൽ കളിക്കാനിരിക്കുന്നത്​. ജൂലൈ 13നായിരുന്നു ആദ്യ ഏകദിനം​. ഇത്​ ജൂലൈ 17ലേക്ക്​ മാറ്റിയതായാണ്​ റിപ്പോർട്ടുകൾ. തിങ്കളാഴ്ച ശ്രീലങ്കൻ ടീം ആർ.ടി.പി.സി.ആർ ടെസ്റ്റിന്​ വിധേയമാകും. ഫ്ലവറിനും നിരോഷനും കോവിഡ്​ ഡെൽറ്റ വകഭേദമാണ്​ സ്​ഥിരീകരിച്ചത്​.

ലങ്ക കഴിഞ്ഞ ദിവസമാണ്​ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്​. ദസുൺ ഷനാകയാണ്​ നായകൻ. വിരാട്​ കോഹ്​ലിയുടെയും രോഹിത്​ ശർമയുടെയും അഭാവത്തിൽ ശിഖർ ധവാനാണ് ഇന്ത്യൻ​ ടീമിനെ നയിക്കുന്നത്​. മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡാണ്​ കോച്ച്​. 

Tags:    
News Summary - India vs Sri Lanka Limited Overs Series Likely To Be Postponed: reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.