ബ്രിഡ്ജ്ടൗൺ: വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് പ്ലെയിങ് ഇലവനിൽ ഇടമില്ല. ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും സഞ്ജുവിനെ പുറത്തിരുത്തി.
ഇഷാൻ കിഷനാണ് വിക്കറ്റ് കീപ്പർ. മുഹമ്മദ് സിറാജിന്‍റെ അഭാവത്തിൽ പേസർ മുകേഷ് കുമാർ ടീമിൽ ഇടം നേടി. താരത്തിന്‍റെ അരങ്ങേറ്റ മത്സരമാണിത്. ടോസ് ലഭിച്ച ഇന്ത്യൻ നായകൻ രോഹിത് ശർമ ആതിഥേയരെ ബാറ്റിങ്ങിന് അയച്ചു. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ വിൻഡീസ് എട്ടു ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 45 റൺസെടുത്തിട്ടുണ്ട്.
രണ്ടു റൺസെടുത്ത കൈൽ മയേഴ്‌സിന്‍റെയും 22 റൺസെടുത്ത അലിക് അതനാസെയുടെയും വിക്കറ്റുകളാണ് നഷ്ടമായത്. 17 റൺസുമായി ബ്രാൻഡൻ കിങ്ങും റണ്ണൊന്നും എടുക്കാതെ ഷായ് ഹോപുമാണ് ക്രിസുലുള്ളത്.
ഹാർദിക് പാണ്ഡ്യയും മുകേഷ് കുമാറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ബാർബഡോസിലെ ബ്രിഡ്ജ്ടൗണിലുള്ള കെൻസിങ്ടൺ ഓവലിലാണ് മത്സരം.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ഇഷൻ കിഷൻ, ഹർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ഷർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.
വെസ്റ്റിൻഡീസ് ടീം: ഷായ് ഹോപ് (ക്യാപ്റ്റൻ), കൈൽ മയേഴ്‌സ്, ബ്രാൻഡൻ കിങ്, അലിക് അതനാസ്, ഷിമ്രോൻ ഹെറ്റ്‌മെയർ, റൊവ്മൻ പവൽ, റൊമാരിയോ ഷെഫേഡ്, യാനിക് കറിയ, ഡൊമിനിക് ഡ്രേക്‌സ്, ജെയ്ഡൻ സീൽസ്, ഗുഡകേഷ് മോട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.