അഹ്മദാബാദ്: വിൻഡീസിനെതിരായ ഏകദിന പരമ്പര ലക്ഷ്യമിട്ട് ഇന്ന് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നു. ആദ്യ കളിയിൽ ആധികാരിക ജയം സ്വന്തമാക്കിയ രോഹിത് ശർമക്കും കൂട്ടർക്കും ഇന്നുകൂടി ജയിക്കാനായാൽ മൂന്നു മത്സര പരമ്പര സ്വന്തമാക്കാം.
ആദ്യ കളിയിൽ ബൗളിങ്ങിലും ബാറ്റിങ്ങിലും ആധിപത്യം പുലർത്തിയാണ് ഇന്ത്യ ജയിച്ചുകയറിയത്. അത് ഇന്നും തുടരാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ബൗളിങ്ങിൽ സ്പിന്നർമാരായ യുസ്വേന്ദ്ര ചഹലിന്റെയും വാഷിങ്ടൺ സുന്ദറിന്റെയും ഫോമാണ് ടീമിന്റെ പ്ലസ് പോയന്റ്. ബാറ്റിങ്ങിൽ നായകൻ രോഹിതും ഫോമിലാണ്. ആദ്യ കളിക്കില്ലാതിരുന്ന ലോകേഷ് രാഹുൽ കൂടി തിരിച്ചെത്തുന്നത് ടീമിന് കരുത്താകും. രാഹുലിനെ ഏത് പൊസിഷനിൽ കളിപ്പിക്കുമെന്ന് ടീം പ്രഖ്യാപിച്ചിട്ടില്ല. ഓപണറാണെങ്കിൽ ഇഷാൻ കിഷനും മധ്യനിരയിലാണെങ്കിൽ ദീപക് ഹൂഡയും പുറത്തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.